തിളച്ച പാൽ നൽകി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവം; കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും. അങ്കണവാടി ഹെൽപ്പർ കോളാട് സ്വദേശി വി.ഷീബക്കെതിരെയാണ് കേസ്. അങ്കണവാടി ജീവനക്കാർക്ക് ശ്രദ്ധക്കുറവ് സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വീട്ടിലേക്ക് അങ്കണവാടിയിൽ നിന്നും വിളി വരുന്നത്. കുട്ടിയുടെ താടിയിലെ തോൽ പൊളിയുന്നുവെന്നായിരുന്നു അറിയിപ്പ്. അച്ഛൻ പോയി നോക്കിയപ്പോൾ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു.

സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Tags:    
News Summary - A five-year-old boy was burnt after being given boiling milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.