നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു

അഹമ്മദാബാദ്: നരബലി ഞെട്ടിക്കുന്ന വാർത്തയാണ് ഗുജറാത്തിൽ നിന്നുള്ളത്. ദമ്പതികള്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഹേമുഭായ് മക്വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് ജീവനൊടുക്കിയത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.

തല സ്വയം അറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വന്തം നിര്‍മിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്. ബന്ധുക്കളോട് മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

Tags:    
News Summary - A couple cut their own throats for human sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.