Posted On
date_range Updated On
date_range ഏഴുവയസുകാരിയെ പീഡിപ്പിച്ച 72കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 72കാരൻ അറസ്റ്റിൽ. ജിയാൻ മെസ്സെ എന്നയാളാണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുട്ടി. രക്ഷിതാക്കൾ പുറത്ത് പോയ സമയം ഇയാൾ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഇയാൾ കുട്ടിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക് വിധേയയാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.