Posted On
date_range Updated On
date_range പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും
കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുമ്പള സ്വദേശിയായ 50കാരൻ ഗംഗാധര എന്ന അശോകയെയാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ താമസസ്ഥലത്ത് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.