Representational Image
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച കേസിൽ 84 വർഷം കഠിനതടവും പിഴയും
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 84 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കുന്ദമംഗലം ചേരിഞ്ചാൽ വെള്ളാരംകുന്ന് വി.കെ. അബ്ദുൽ ഗഫൂറിനാണ് (44) പോക്സോ കോടതി ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. പിഴതുക അതീജിവിതക്ക് നൽകണം. 2021 മേയിൽ പീഡനം നടന്നതായാണ് കുന്ദമംഗലം പൊലീസ് എടുത്ത കേസ്. സി.ഐ യൂസഫ് നടത്തറമ്മലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു പ്രസാദ്, സുജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.