Posted On
date_range Updated On
date_range 16കാരിയെ ബലാത്സംഗം ചെയ്ത 60കാരന് 10 വർഷം തടവ്
കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 60കാരന് 10 വർഷം കഠിന തടവ്. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിക്ക് 5000 രൂപ പഴയും ചുമത്തിയിട്ടുണ്ട്. പ്രത്യേക പോക്സോ കോടതി ജഡ്ജി സുമിത ജെനയുടേതാണ് വിധി.
പെൺകുട്ടിയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ടുകൾ, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഭിന പഥക് പറഞ്ഞു. 17 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു.
2016ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ 60കാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.