മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശിവപുരി ജില്ലയിലെ ബഡോദരയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അമ്മയോടൊപ്പം പ്രദേശത്തെ അമ്പലത്തിൽ പോയ പെൺകുട്ടിയെ അവിടെ വെച്ച് കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പിറകിലായി വായിൽ തുണി തിരുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ചന്ദേൽ അറിയിച്ചു

Tags:    
News Summary - 6-Year-Old Girl Raped, Murdered In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.