Posted On
date_range Updated On
date_range 43 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 42.89 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ വിമാനയാത്രക്കാരായ കർണാടക, കാസർകോട് സ്വദേശികളാണ് സ്വർണം കടത്തിയത്. കർണാടക സ്വദേശി 228 ഗ്രാം സ്വർണം പശ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിക്കുകയായിരുന്നു. കാസർകോട് സ്വദേശി 420 ഗ്രാം സ്വർണം പൊടിയാക്കി ഏഴ് പാക്കറ്റുകളിൽ ചോക്ലറ്റ് എന്ന വ്യാജേനയാണ് കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.