കാർ തടഞ്ഞ് 3.55 കോടി കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർന്ന കേസിൽ ഒരു പ്രതികൂടി കസബ പൊലീസിന്‍റെ പിടിയിലായി. ചാലക്കുടി പോട്ട പാപത്ത് വിജു (40) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബർ 15നായിരുന്നു സംഭവം.

പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും 3.55 കോടി രൂപയും തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഒളിവിലായിരുന്ന വിജുവിനെ തൃശൂരിൽനിന്നാണ് പിടികൂടിയത്. 13 കൂട്ടുപ്രതികളെ പല ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവുമെന്ന് കസബ പൊലീസ് അറിയിച്ചു. പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ സി.ഐ എൻ.എസ്. രാജീവ്, എസ്.ഐ എസ്. അനീഷ്, എ.എസ്.ഐ ടി.എ. ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിജുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 3.55 crore car theft case: Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.