പ്രതീകാത്മക ചിത്രം

പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച 20,000 രൂപയും 20 പവനും രേഖകളും കവർന്നു

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ പ്ര​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ബാ​ങ്കി​ന്റെ ബ്ലാ​ങ്ക് ചെ​ക്ക് ബു​ക്കും പാ​സ്‌​പോ​ർ​ട്ടും രേ​ഖ​ക​ളും ക​വ​ർ​ന്നു. ആ​രാ​ധ​നാ മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ചേ​രി​ക്ക​ൽ​മു​ക്കി​ലെ വി​ദേ​ശ​ത്ത് എ​ൻ​ജി​നീ​യ​റാ​യ വി​ഗ്നേ​ഷ് ഹൗ​സി​ൽ സു​നി​ൽ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യേ​ഴി​ന് സു​നി​ൽ​കു​മാ​റി​ന്റെ ഭാ​ര്യ പൂ​ർ​ണി​മ​യും കു​ടും​ബ​വും വീ​ട് പൂ​ട്ടി ത​ല​ശ്ശേ​രി​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ പോ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റ്റോ​ടു​കൂ​ടി​യ 12 പ​വ​ന്റെ മാ​ല​യും മോ​തി​ര​ങ്ങ​ളും മ​റ്റും ഉ​ൾ​പ്പെ​ടെ 20 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും കൊ​ണ്ടു​പോ​യ​ത്.

ഇ​തി​നു പു​റ​മെ എ​സ്.​ബി.​ഐ ബാ​ങ്കി​ന്റെ ബ്ലാ​ങ്ക് ചെ​ക്ക് ബു​ക്കും പാ​സ്പോ​ർ​ട്ടും രേ​ഖ​ക​ളും ക​ള്ള​ന്മാ​ർ കൊ​ണ്ടു​പോ​യി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ എ​സ്.​ഐ എം.​വി. ഷീ​ജു​വും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. വി​ദേ​ശ​ത്തു​ള്ള സു​നി​ൽ​കു​മാ​റി​ന്റെ ഭാ​ര്യ പൂ​ർ​ണി​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ അ​ടു​ത്തി​ടെ നി​ര​വ​ധി ക​ട​ക​ളി​ലും ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.

Tags:    
News Summary - 20,000 rupees, 20 Pavan and documents were stolen from a locked house in Payyannur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.