representative image
Posted On
date_range Updated On
date_range 19കാരിയെ ഭർത്താവിന്‍റെ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്നു; തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി
പൂനെ: 19കാരിയെ ഭർത്താവിന്‍റെ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്നു. പൂനെ ജില്ലയിലെ മൗജെ സോംതാനെയിൽ ഞായറാഴ്ചയാണ് സംഭവം.
ഭർത്താവിന്‍റെ ബന്ധുവിന്‍റെ കൂടെ അമ്പലത്തിൽ പോയതായിരുന്നു പെൺകുട്ടി. അമ്പലത്തിന് സമീപത്തെ വനപ്രദേശത്തെത്തിച്ച് ബന്ധുവും സുഹൃത്തും ചേർന്ന് പെൺകുട്ടിലെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം തുണി കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു.
ആളെ തിരിച്ചറിയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയുടെ മുഖം വികൃതമാക്കി. ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.