ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത്​ നടന്നത്​ 1.71 ലക്ഷം ബലാത്സംഗങ്ങൾ

ന്യൂഡൽഹി: ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത്​ 2015-2019 കാലയളവിൽ രാജ്യത്ത്​ രജിസ്റ്റർ​ ചെയ്​തത്​1.71 ലക്ഷം ബലാത്സംഗ കേസുകൾ. കേന്ദ്ര സർക്കാർ ബുധനാഴ്ച പാർലമെന്‍റിൽ അറിയിച്ചതാണ്​ ഇക്കാര്യം. മധ്യപ്രദേശിലും രാജസ്​ഥാനിലുമാണ്​ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

2015നും 2019 നും ഇടയിൽ മധ്യപ്രദേശിൽ മാത്രം 22,753 ബലാത്സംഗ കേസുകളാണ്​ രജിസ്റ്റർ ചെയ്​തതെന്ന്​ കേന്ദ്ര മന്ത്രി അജയ്​ കുമാർ രാജ്യസഭയെ അറിയിച്ചു. രാജസ്​ഥാൻ (20,937), ഉത്തർപ്രദേശ്​ (19,098), മഹാരാഷ്​ട്ര (14,707) എന്നീ സംസ്​ഥാനങ്ങളാണ്​ ഏറ്റവും കൂടുതൽ കേസുകൾ രജിസ്​റ്റർ ചെയ്​ത സംസ്​ഥാനങ്ങൾ.

രാജ്യതലസ്​ഥാനമായ ഡൽഹിയിൽ അഞ്ചുവർഷത്തിനിടെ 8,051 ബലാത്സംഗക്കേസുകളാണുണ്ടായത്​. ഇക്കാലയളവിൽ 2016 ലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​​. 2015ൽ 34,651 ബലാത്സംഗ​േകസുകളാണ്​ പൊലീസ്​ എടുത്തത്​. 2017-32,559, 2018-33356, 2019-32,033 എന്നിങ്ങനെയാണ്​ മറ്റ്​ വർഷങ്ങളിലെ  കണക്കുകൾ.

Tags:    
News Summary - 1.71 lakh rape cases reported in India from during first modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.