ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ല പൊലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹിക വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും, വാറന്റ് പ്രതികളേയും പിടികൂടുന്നതിനും ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ റിമാൻഡിലായത് 20 പ്രതികൾ. ഇതിൽ 17 പേർ പിടികിട്ടാപ്പുള്ളികളാണ്. ശനിയാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 300ഓളം സാമൂഹിക വിരുദ്ധരേയും ഗുണ്ടകളേയും പരിശോധിച്ചതിൽ വാറണ്ട് പ്രതികളായ 113 പേരെയും പിടികൂടി. 83ഓളം ഗുണ്ടകളെ കരുതൽ തടങ്കലിൽ വെച്ചിരുന്നതുമാണ്. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് അഞ്ച് കേസുകളും നിയമ വിരുദ്ധമായി പുകയില ഉൽപന്നങ്ങൾ വില്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി ഏഴ് കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മേലൂര്‍ സ്വദേശി തിരുത്തി വീട്ടില്‍ രാജു വേലായുധന്, എലിഞ്ഞിപ്ര കൊക്കന്തറ വീട്ടില്‍ അരുണ്‍ സോമന്, പുല്ലൂര്‍ കുട്ടത്ര വീട്ടില്‍ ഷാജു, വാടാനപ്പിള്ളി പൊക്കാകിലത്ത് വീട്ടില്‍ മുഹമ്മദ് നാസര്‍, ചക്കാട്ടിക്കുന്ന് കോണാട്ട് വീട്ടില്‍ ജിഷ്ണു, എരവത്തുര്‍ മുളക്കംപിള്ളി വീട്ടില്‍ ജെറിന്, അന്തിക്കാട് കുട്ടാല വീട്ടില്‍ സുനില്‍കുമാര്‍, തൃപ്രയാര്‍ തണ്ടയാന് വീട്ടില്‍ ബിന്ദു ജയന് ചേര്‍ക്കര, മാപ്രാണം ചക്കാലക്കല്‍ വീട്ടില്‍ എബിന്, എടക്കുളം കൊമ്പത്ത് വീട്ടില്‍ വിപിന്‍, കൈപ്പമംഗലം പോട്ടേക്കാട്ട് വീട്ടീല് അഖില്‍, പൊറത്തുശ്ശേരി വടക്കുംകര വീട്ടില്‍ ശരത്കുമാര്, കുറുമ്പശ്ശേരി കുന്നത്തുപറമ്പില്‍ പ്രവീണ്‍, മുരിയാട് ആലത്തുര് കീഴ്പുള്ളി വീട്ടില്‍ ദിനേശ്, തുമ്പൂര്‍ കൊങ്കോത് വീട്ടില്‍ ജിക്സണ്‍, ലാലൂര്‍ ആലപ്പാട്ട് പൊന്നെക്കാരന് വീട്ടില്‍ ജോസ്, ചെന്ത്രാപ്പിന്നി മുല്ലശ്ശേരി വീട്ടില്‍ ഷജിത് എന്നി പിടികിട്ടാപ്പുള്ളികളാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.