Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ചങ്ങരംകുളം: ഫോൺ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം മാടമ്പി വളപ്പിൽ അമീർ അലി (30) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസ്സിലാക്കിയ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാർ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയും ചെയ്തു. പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.