വ്യാജ വാട്​സ്​ആപ്പ്​ വഴി അശ്ലീല വിഡിയോ കാൾ; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 15കാരൻ പിടിയിൽ

ഭോപ്പാൽ: നിരോധിത ചൈനീസ്​ ആപ്പ്​ ഉപയോഗിച്ച്​ വ്യാജ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 15 കാരൻ പിടിയിൽ. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ല​യിലെ 15കാരനാണ്​ വ്യാജ വാട്​സ്​ആപ്പ്​ അക്കൗണ്ടുകളിലൂടെ അശ്ലീല വിഡിയോ കോൾ ചെയ്​ത്​ അതിന്‍റെ സ്​ക്രീൻഷോട്ട്​ ഉപയോഗിച്ച്​ ആളുകളെ ഭീഷണിപ്പെടുത്തിയത്​.

നിരോധിത ചൈനീസ്​ ആപ്പായ 'ടെക്​സ്​റ്റ്​ നൗ' ഉപയോഗിച്ചാണ്​ കൗമാരക്കാരൻ 14 വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഉണ്ടാക്കിയത്​. വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള ഫണ്ടുകൾ ഡാർക്ക്​ വെബ്​ വഴി ക്രിപ്​റ്റോ കറൻസിയാക്കി മാറ്റുകയും ചെയ്​തിട്ടുണ്ട്​.

വാട്​സ്​ആപ്പ്​ കോളിലൂടെ ഒരാൾ ഭീഷണിപ്പെടുത്തുന്നതായി 21കാരൻ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ അന്വേഷണം തുടങ്ങിയതെന്ന്​ എസ്​.പി ബീരേന്ദ്ര കുമാർ സിങ്​ പറഞ്ഞു. ജി-മെയിൽ ഐ.ഡി ഹാക്ക്​ ചെയ്​തുവെന്ന്​ കാണിച്ചായിരുന്നു ഭീഷണി.

പരാതിയുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ കൗമാരക്കാരൻ വലയിലായത്​. ടെക്​സ്റ്റ്​ നൗ ഡൗൺലോഡ്​ ചെയ്​ത്​ ലൊക്കേഷൻ യു.എ.ഇ ആക്കിയ ശേഷം അമേരിക്കൻ മൊബൈൽ നമ്പർ ഉപയോഗിച്ച്​ 14 വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി ​കുറ്റസമ്മതം നടത്തി.

ഈ അക്കൗണ്ടുകൾ വഴി വിഡിയോ കോൾ ചെയ്​ത ശേഷം അശ്ലീല വിഡിയോ കാണിക്കും. ഇതിന്‍റെ സ്​ക്രീൻഷോട്ട്​ എടുത്താണ്​ പിന്നീട്​ ഭീഷണി. ആറുപേരെ 10ാം ക്ലാസുകാരൻ ചതിക്കുഴിയിൽ വീഴ്​ത്തിയതായി പൊലീസ്​ പറഞ്ഞു. കുട്ടി ഒറ്റക്കാണോ അതോ സഹായത്തിന്​ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ച്​ വരികയാണ്​.

ജില്ലയിലെ പ്രശസ്​തമായ ഒരു കമ്പനിയിലാണ്​ കൗമാരക്കാരന്‍റെ പിതാവ്​ ​േജാലി ചെയ്യുന്നത്​. പഠനത്തിൽ അത്ര മിടുക്കൻ അല്ലെങ്കിലും ടെക്​നിക്കൽ കാര്യങ്ങളിലായിരു​ന്നു കുട്ടിയുടെ വൈദഗ്​ധ്യം.

യൂട്യൂബിൽ നിന്നാണ്​ ഹാക്കിങ്​ പഠിച്ചെടുത്തത്​. എത്തിക്കൽ ഹാക്കിങ്​ പഠിക്കാനായി ചില ക്ലാസുകളിലും പ​ങ്കെടുത്തിരുന്നു. ഐ.പി.സി, ഐ.ടി നിയമങ്ങൾ പ്രകാരം കേസ്​ എടുത്തു. മധ്യപ്രദേശിൽ അടുത്ത കാലത്തായി വാട്​സ്​ആപ്പ്​ വിഡിയോ കോൾ വഴിയുള്ള ഭീഷണികൾ കൂടി വരുന്നതായും സൂക്ഷ്​മത പാലിക്കണമെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകി​.

Tags:    
News Summary - 15 year old made WhatsApp accounts using banned app blackmailed victims showing porn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.