ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ മോഷ്ടാവിന്റെ വെടിയേറ്റ് പത്തനംതിട്ട സ്വദേശിയായ വ്യാപാരി മരിച്ച കേസിൽ 15കാരൻ പിടിയിൽ. വെടിവെപ്പിന് ശേഷം കടന്നുകളഞ്ഞ അക്രമിയെ വാഹനം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഡള്ളസ് പൊലീസ് പിടികൂടിയത്. സംഭവം നടന്നതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറിയിരുന്നതായി മസ്കിറ്റ് പൊലീസ് വക്താവ് ജോലിൻ ലോപ്പസ് പറഞ്ഞു.
ബുധനാഴ്ചയാണ് ടെക്സസിലെ ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപടി ചരുവേൽ വീട്ടിൽ സാജന് മാത്യൂസ് (സജി -56) കൊല്ലെപ്പട്ടത്. സാജന്റെ വ്യാപാര സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയ അമേരിക്കൻ പൗരൻ നടത്തിയ മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2005ൽ കുവൈത്തിൽ നിന്നാണ് സാജൻ മാത്യൂസ് അമേരിക്കയിൽ എത്തിയത്. മസ്കിറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന് സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട ആരംഭിച്ചത്. ഡാലസ് പ്രസ്ബിറ്റിരിയൻ ആശുപത്രിയിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.