ജയ്പുർ: 108 വയസ്സുള്ള വയോധികയുടെ കാൽപാദങ്ങൾ വെട്ടിമാറ്റി വെള്ളി പാദസരം കവർന്നതായി പൊലീസ്. ഗാൽറ്റ ഗേറ്റ് ഏരിയയിൽ പുലർച്ചെയാണ് സംഭവം.
മീന കോളനിയിലെ താമസക്കാരിയായ ജമുനാദേവിയെ ആക്രമികൾ വീട്ടിൽനിന്ന് വലിച്ചിറക്കി പാദങ്ങൾ വെട്ടിമാറ്റി അവർ ധരിച്ചിരുന്ന വെള്ളി പാദസരം കവരുകയായിരുന്നുവെന്ന് എസ്.എച്ച്.ഒ മുകേഷ് കുമാർ ഖാർദിയ പറഞ്ഞു. പരിക്കേറ്റ സ്ത്രീ ഇപ്പോൾ സവായ് മാൻ സിങ് (എസ്.എം.എസ്) ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.