മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം, ആന്ധ്രയിൽ പത്ത് വയസുകാരിക്ക് നേരെ പഴുപ്പിച്ച ഇരുമ്പുകമ്പി കൊണ്ട് മർദനം; അയൽവാസി അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരിക്ക് അയൽവാസിയുടെ ക്രൂര മർദനം. ചെഞ്ചമ്മ എന്ന കുട്ടിക്ക് നേരെയാണ് മർദനമുണ്ടായത്. പഴുപ്പിച്ച ഇരുമ്പ് കമ്പി കുട്ടിയുടെ ശരീരത്തിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. ഫോൺ മോഷ്ടിച്ചില്ലെന്ന് കുട്ടി പലതവണ പറയുന്നുണ്ടെങ്കിലും അയൽവാസി കുട്ടിയെ മർദ്ദിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം.

കുട്ടിയുടെ അമ്മ പുനർ വിവാഹം ചെയ്തതിനാൽ ബന്ധുവിന്‍റെ കൂടെ സന്നാരി മാണിക്യം ആദിവാസി കോളനിയിലാണ് കുട്ടി താമസിക്കുന്നത്. ഇവരുടെ അയൽവീട്ടിൽ നിന്നും മൊബൈൽ ഫോൺ കാണാതെ പോയതിൽ അയൽവാസി കുട്ടിയെ സംശയിക്കുകയായിരുന്നു.

കുട്ടിയെ ക്രൂരമായി മർദിക്കുന്നത് കണ്ട് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. കുട്ടിയുടെ ബന്ധുവുൾപ്പെടെ നാൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ ഉപദ്രവിക്കുന്നതിന്‍റെയും പൊള്ളലേറ്റ് കുട്ടി നിലവിളിക്കുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - 10 Year Old Accused Of Stealing Cellphone Tortured In Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.