വൈറ്റ് ഹൗസിൽ പ്രസിഡന്‍റ് ട്രംപിനുവേണ്ടി ഈസ്റ്റർ ദിന പ്രാർഥന നടത്തുന്ന ഫ്രാങ്ക്ലിൻ ഗ്രഹാം

ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ മ​ക​നൊ​രു ക​ത്ത്

പ്രി​യ​പ്പെ​ട്ട ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാം,

1956ലെ ​ഏ​ഷ്യ​ൻ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി താ​ങ്ക​ളു​ടെ പി​താ​വ് ബി​ല്ലി ഗ്ര​ഹാം കേ​ര​ള​ത്തി​ലെ കോ​ട്ട​യം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തെ ശ്ര​വി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രി​ലൊ​രാ​ളു​ടെ മ​ക​നാ​ണ് ഈ ​ക​ത്തെ​ഴു​തു​ന്ന​യാ​ൾ. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് എ​ന്നെ​യും അ​മ്മ​യെ​യും കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ എ​ന്റെ പി​താ​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വി​ട​ത്തെ തി​ര​ക്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യാ​ൽ അ​ത് വേ​ണ്ടെ​ന്നു​വെ​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക​ന്ന് മൂ​ന്ന് വ​യ​സ്സാ​യി​രു​ന്നു. 1986ൽ ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യെ കാ​ണാ​നെ​ത്തി​യ ജ​ന​സാ​ഗ​ര​ത്തെ മാ​റ്റി​നി​ർ​ത്തി​യാ​ൽ, അ​ത്ര​യേ​റെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ആ ​ന​ഗ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത് ഒ​രു​പ​ക്ഷേ താ​ങ്ക​ളു​ടെ പി​താ​വി​ന്റെ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​യി​രി​ക്കും.

ബി​ല്ലി ഗ്ര​ഹാം എ​ന്റെ പ്രി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​രോ വാ​ർ​ത്ത​യും ഞാ​ൻ പി​ന്തു​ട​ർ​ന്നു; എ​ഴു​ത്തു​ക​ളും പു​സ്ത​ക​ങ്ങ​ളും ശ്ര​ദ്ധ​യോ​ടെ വാ​യി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡേ​വി​ഡ് ഐ​ക്മാ​ൻ ര​ചി​ച്ച ‘ഗ്രേ​റ്റ് സോ​ൾ​സ്’ വാ​ങ്ങി​യ​പ്പോ​ൾ, ഞാ​ൻ ആ​ദ്യം വാ​യി​ച്ച​ത് താ​ങ്ക​ളു​ടെ പി​താ​വി​നെ​ക്കു​റി​ച്ചു​ള്ള അ​ധ്യാ​യ​മാ​യി​രു​ന്നു. ബി​ല്ലി ഗ്ര​ഹാ​മി​നെ കാ​ണു​ന്ന​തി​ൽ നെ​ഹ്‌​റു വ​ലി​യ താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്ന​റി​ഞ്ഞ യൗ​വ​ന​കാ​ല​ത്ത് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് നീ​ര​സം തോ​ന്നി​യി​രു​ന്നു. എ​ങ്കി​ലും, നി​ശ്ച​യി​ച്ച സ​മ​യ​ത്തേ​ക്കാ​ൾ ഏ​റെ നീ​ണ്ടു​നി​ന്ന, അ​ർ​ഥ​വ​ത്താ​യ ഒ​രു സം​ഭാ​ഷ​ണം അ​വ​ർ ത​മ്മി​ലു​ണ്ടാ​യി എ​ന്ന​ത് ച​രി​ത്രം.

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് എ​നി​ക്കും ഭാ​ര്യ​ക്കും അ​റ്റ്‌​ലാ​ന്റ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ, നോ​ർ​ത് ക​രോ​ലൈ​ന​യി​ലെ ബി​ല്ലി ഗ്ര​ഹാം ലൈ​ബ്ര​റി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​മെ​ന്ന ആ​തി​ഥേ​യ സു​ഹൃ​ത്തി​ന്റെ നി​ർ​ദേ​ശം ഞാ​ൻ സ​സ​ന്തോ​ഷം സ്വീ​ക​രി​ച്ചു. പ​ച്ച​പ്പും കു​ന്നു​ക​ളും നി​റ​ഞ്ഞ സു​ന്ദ​ര​മാ​യ തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ആ ​യാ​ത്ര. ഹൈ​വേ​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​യ​ര​മു​ള്ള പൈ​ൻ മ​ര​ങ്ങ​ൾ, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കാ​ണു​ന്ന കൊ​ച്ചു പ​ട്ട​ണ​ങ്ങ​ൾ; ആ ​നാ​ടി​ന്റെ സൗ​ന്ദ​ര്യം അ​പൂ​ർ​വ​മാ​യ സ​മാ​ധാ​നം പ​ക​ർ​ന്നു​ത​ന്നു.

 

കോട്ടയം സന്ദർശിച്ച വേളയിൽ ബില്ലി ഗ്രഹാം ആനപ്പുറത്തേറിയപ്പോൾ

താ​ങ്ക​ളു​ടെ പി​താ​വി​ന്റെ ല​ളി​ത​സു​ന്ദ​ര​മാ​യ ഭ​വ​നം അ​ദ്ദേ​ഹ​ത്തി​ന്റെ അ​ച്ച​ട​ക്ക​ത്തി​ലും വി​ശ്വാ​സ​ത്തി​ലു​മൂ​ന്നി​യ ജീ​വി​ത​ത്തെ പ്ര​തി​ഫ​ലി​പ്പി​ച്ചു. ലൈ​ബ്ര​റി​ക്കു​ള്ളി​ലെ അ​ന്ത​രീ​ക്ഷം അ​ങ്ങേ​യ​റ്റം ശാ​ന്ത​വും പ്രാ​ർ​ഥ​നാ​സ​മാ​ന​വു​മാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ നി​ശ്ശ​ബ്ദ​രാ​യി ന​ട​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കു​ക​യും പ്ര​സം​ഗ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും ലോ​ക​മൊ​ട്ടു​ക്കു​ള്ള ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച സു​വി​ശേ​ഷ പ്ര​സം​ഗ​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ കാ​ണു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. പൂ​ക്ക​ളും ന​ട​പ്പാ​ത​ക​ളും ഒ​രു കു​രി​ശും ഒ​ക്കെ​യു​ള്ള ആ ​പ​രി​സ​രം അ​ങ്ങേ​യ​റ്റം മ​നോ​ഹ​ര​മാ​യി പ​രി​പാ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു മ്യൂ​സി​യം എ​ന്ന​തി​ലു​പ​രി ചി​ന്ത​ക​ൾ​ക്ക് ആ​ഴം ന​ൽ​കു​ന്ന ഒ​രു ഇ​ട​മാ​യാ​ണ് എ​നി​ക്ക​ത് അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ ഞാ​ൻ ഏ​റ്റ​വും സ​ന്തോ​ഷ​പൂ​ർ​വം ഓ​ർ​ക്കു​ന്ന​ത് ഈ ​യാ​ത്ര​യാ​ണ്. പ​മ്പാ തീ​ര​ത്ത് മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കാ​നെ​ത്തി​യ താ​ങ്ക​ളു​ടെ സ​ഹോ​ദ​രി ആ​നി ഗ്ര​ഹാം ലോ​ട്ട്‌​സ്, പി​താ​വി​ന്റേ​തെ​ന്നു​പ​റ​ഞ്ഞ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ട്ടി​കൂ​ടി​യ ബൈ​ബി​ൾ ഇ​ന്നും എ​ന്റെ ഓ​ർ​മ​യി​ലു​ണ്ട്. ആ ​ബൈ​ബി​ൾ എ​ന്നെ മ​റ്റൊ​രു നി​മി​ഷം കൂ​ടി ഓ​ർ​മി​പ്പി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി ഒ​രു യു​വ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ബി​ൾ എ​ടു​ത്തു വാ​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യം ല​ഭി​ച്ചു. മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തി​ലെ ‘ഗി​രി​പ്ര​ഭാ​ഷ​ണ’ പേ​ജാ​ണ് ഞാ​ൻ മ​റി​ച്ചു​നോ​ക്കി​യ​ത്. അ​ത് എ​ളി​മ​യെ​ക്കു​റി​ച്ചും ക​രു​ണ​യെ​ക്കു​റി​ച്ചും ശ​ത്രു​ക്ക​ളോ​ടു​ള്ള സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും സ​മാ​ധാ​നം ഉ​ണ്ടാ​ക്കു​ന്ന​വ​രു​ടെ അ​നു​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്നു. തി​ന്മ​യെ ന​ന്മ​കൊ​ണ്ട് നേ​രി​ടാ​നും ക്ഷ​മി​ക്കാ​നും അ​ധി​കാ​ര​ത്തി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് അ​നു​ക​മ്പ​യി​ലൂ​ടെ നീ​തി​തേ​ടാ​നും അ​ത് വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്യു​ന്നു. അ​ഹിം​സാ സി​ദ്ധാ​ന്തം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ധാ​ർ​മി​ക​ശ​ക്തി ആ​ർ​ജി​ക്കാ​ൻ ഗാ​ന്ധി​ജി​ക്ക് അ​ത് ഏ​റെ സ​ഹാ​യി​ച്ചി​രു​ന്നു. ആ ​വ​രി​ക​ൾ​ക്ക​രി​കി​ൽ അ​ദ്ദേ​ഹം കു​റി​ച്ചി​ട്ട കു​റി​പ്പു​ക​ൾ, അ​വ ഗാ​ന്ധി​ജി​യെ എ​ത്ര ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​വ​യാ​യി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, ഈ​സ്റ്റ​ർ വേ​ള​യി​ൽ വൈ​റ്റ് ഹൗ​സി​ൽ വെ​ച്ച് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ പി​ന്നി​ൽ നി​ർ​ത്തി താ​ങ്ക​ൾ ന​ട​ത്തി​യ പ്രാ​ർ​ഥ​ന ഞാ​ൻ ഞെ​ട്ട​ലോ​ടെ ക​ണ്ട​ത്. ആ ​പ്രാ​ർ​ഥ​ന ഹ്ര​സ്വ​മാ​യി​രു​ന്നു, എ​ന്നാ​ൽ പ്ര​സി​ഡ​ന്റ് തി​ക​ച്ചും അ​സ്വ​സ്ഥ​നാ​യി​രു​ന്നു; അ​ദ്ദേ​ഹ​ത്തി​ന് ക​ണ്ണു​ക​ൾ അ​ട​ച്ചു​പി​ടി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. അ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചും സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ചി​ന്ത​ക​ളാ​ൽ അ​സ്വ​സ്ഥ​നാ​യ​തു​പോ​ലെ അ​ദ്ദേ​ഹം ചു​റ്റും നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​യെ​പ്പോ​ലെ ഉ​ന്ന​ത​നാ​യ ഒ​രു സു​വി​ശേ​ഷ​ക​ൻ, ഇ​റാ​നെ​തി​രാ​യും അ​വി​ട​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രാ​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കേ​ൾ​ക്കെ പ്രാ​ർ​ഥ​ന​യി​ൽ ഇ​ത്ത​രം പ​രു​ഷ​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. ഇ​റാ​ൻ യ​ഹൂ​ദ​രെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന വാ​ദ​ങ്ങ​ൾ അ​വി​ടെ ആ​വ​ർ​ത്തി​ച്ചു. ആ​ണ​വ ബോം​ബ് നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​റാ​ന് അ​ത് എ​പ്പോ​ഴേ ചെ​യ്യാ​മാ​യി​രു​ന്നു. ഇ​ന്ത്യ​യും പാ​കി​സ്താ​നും വ​ട​ക്ക​ൻ കൊ​റി​യ​യു​മെ​ല്ലാം ലോ​കം അ​റി​യു​ന്ന​തി​നു​മു​മ്പ് ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച രാ​ജ്യ​ങ്ങ​ളാ​ണ്. പി​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് ഇ​റാ​ന് മാ​ത്രം അ​തി​നു​ള്ള ശേ​ഷി​യി​ല്ലെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്ന​ത്?

അ​മേ​രി​ക്ക​ക്കും ഇ​സ്രാ​യേ​ലി​നും എ​തി​രെ ഇ​റാ​ൻ ക​ടു​ത്ത ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ, വാ​ക്കും പ്ര​വൃ​ത്തി​യും ഒ​ന്ന​ല്ല. താ​ങ്ക​ളു​ടെ പ്രാ​ർ​ഥ​ന​ക്ക് തൊ​ട്ടു​പി​ന്നാ​ലെ ഒ​രു നാ​ഗ​രി​ക​ത​യെ ത​ന്നെ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്റ് ട്രം​പ് സം​സാ​രി​ച്ചു. സൈ​നി​ക​രെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ക​വി​ക​ളെ​യും പ​ണ്ഡി​ത​രെ​യും പു​സ്ത​ക​ങ്ങ​ളെ​യും നൂ​റ്റാ​ണ്ടു​ക​ളു​ടെ സം​സ്കാ​ര​ത്തെ​യു​മാ​ണ് അ​ത് ഇ​ല്ലാ​താ​ക്കു​ന്ന​ത്. ഒ​രു ജ​ന​ത​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഭാ​ഷ​യും ക​ല​യും ഓ​ർ​മ​ക​ളും സ്വ​ത്വ​വും ഇ​ല്ലാ​താ​ക്കു​ക എ​ന്നാ​ണ് അ​തി​ന​ർ​ഥം.

താ​ങ്ക​ൾ പ്രാ​ർ​ഥ​ന​യി​ൽ, ട്രം​പി​നെ ‘ദൈ​വം തി​ര​ഞ്ഞെ​ടു​ത്ത ഉ​പ​ക​ര​ണം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. എ​ന്നാ​ൽ ദൈ​വം സ​ർ​വ​ശ​ക്ത​നാ​ണ്. പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു നേ​താ​വി​ന്റേ​യോ സൈ​ന്യ​ത്തി​ന്റേ​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ർ​വാ​ധി​കാ​രി. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​നെ നാ​ശ​ത്തി​ന്റെ ദൈ​വി​ക ഉ​പ​ക​ര​ണ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ശ്വാ​സ​ത്തെ രാ​ഷ്ട്രീ​യ​മാ​ക്കി ത​രം​താ​ഴ്ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ്. ട്രം​പും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഖ്യ​രാ​ഷ്ട്ര നേ​താ​വാ​യ ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ കാ​ണാ​തെ, ഇ​തു​വ​രെ സം​ഭ​വി​ക്കാ​ത്ത ഒ​രു ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് മാ​ത്രം സം​സാ​രി​ക്കു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന് ത​ന്റെ ല​ക്ഷ്യ​ങ്ങ​ളൊ​ന്നും പൂ​ർ​ണ​മാ​യി നേ​ടാ​നാ​യി​ല്ല. ഇ​റാ​ൻ അ​തി​ജീ​വി​ക്കു​ന്നു; അ​വി​ടെ ഭ​ര​ണ​മാ​റ്റ​മോ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മോ ഉ​ണ്ടാ​യി​ല്ല. ട്രം​പി​ന്റെ ഉ​പ​രോ​ധ​ങ്ങ​ൾ​ക്കോ ഭീ​ഷ​ണി​ക​ൾ​ക്കോ ഇ​റാ​നി​ലെ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യാ​നാ​യി​ല്ല. എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​റാ​ന് ഇ​പ്പോ​ൾ അ​തി​ന് ക​ഴി​യു​ന്നു, ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​പ്പോ​ൾ അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യു​ടെ അ​ജ​യ്യ​ത​യി​ൽ ഇ​പ്പോ​ൾ ലോ​ക​ത്തി​ന് പ​ഴ​യ​തു​പോ​ലെ വി​ശ്വാ​സ​മി​ല്ല. ട്രം​പി​ന്റെ എ​ടു​ത്തു​ചാ​ട്ടം നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളെ പോ​ലും അ​ക​റ്റി. ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും അ​മേ​രി​ക്ക ഇ​ത്ര​യ​ധി​കം ഒ​റ്റ​പ്പെ​ട്ടി​ട്ടി​ല്ല.

അ​മേ​രി​ക്ക ശ​രി​ക്കും ഗോ​ലി​യാ​ത്തി​നെ​തി​രെ​യു​ള്ള ദാ​വീ​ദി​ന്റെ സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മാ​യി​രു​ന്നോ?

താ​ങ്ക​ളു​ടെ പി​താ​വി​ന് ഇ​റാ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വു​ണ്ടാ​യി​രു​ന്നു. ആ​ത്മ​ക​ഥ​യാ​യ ‘ജ​സ്റ്റ് ആ​സ് ഐ ​ആം’ എ​ന്ന പു​സ്ത​ക​ത്തി​ൽ, തെ​ഹ്‌​റാ​ൻ സ​ന്ദ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ചും പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടു​മു​ട്ടി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്. അ​വ​രു​ടെ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​വ​ദി​ക്കാ​ൻ ത​നി​ക്ക് അ​റി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ന​യ​പു​ര​സ്സ​രം സ​മ്മ​തി​ച്ചു. പ​ക​രം, ധൈ​ര്യ​ത്തി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും സ്വ​ന്തം ജ​ന​ത​യെ ര​ക്ഷി​ച്ച പേ​ർ​ഷ്യ​ൻ രാ​ജ്ഞി​യാ​യ എ​സ്ത​റി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം അ​വ​രോ​ട് സൗ​മ്യ​മാ​യി പെ​രു​മാ​റി. മ​റ്റൊ​രു സം​സ്കാ​ര​ത്തോ​ട് ഇ​ട​പ​ഴ​കു​മ്പോ​ൾ കാ​ണി​ക്കേ​ണ്ട വി​വേ​ക​ത്തി​ന്റെ​യും സം​യ​മ​ന​ത്തി​ന്റെ​യും ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ത്. ഒ​രു വി​ദേ​ശി മ​റ്റൊ​രു രാ​ജ്യ​ത്തെ വി​ധി​ക്കു​ന്ന​ത് എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ആ ​വി​ന​യം ഇ​ന്ന് കാ​ൺ​മാ​നി​ല്ല.

ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാം, സ്നേ​ഹ​ത്തി​ന്റെ​യും ക​രു​ണ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​മാ​ണ് അ​ങ്ങ​യു​ടെ ദൗ​ത്യം. യു​ദ്ധ​ത്തെ പി​ന്തു​ണ​ക്കാ​നോ രാ​ജ്യ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കാ​നോ ഉ​ള്ള​ത​ല്ല അ​ത്. വി​ശ്വാ​സം ഒ​രു പാ​ല​മാ​യി​രി​ക്ക​ണം, ആ​യു​ധ​മ​ല്ല. ദ​യ​വാ​യി സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ക; നാ​ഗ​രി​ക​ത​ക​ളെ തു​ട​ച്ചു​നീ​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രെ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും പി​ന്തു​ണ​ക്കാ​തി​രി​ക്കു​ക.

വി​ശ്വ​സ്ത​ത​യോ​ടെ, എ.​ജെ. ഫി​ലി​പ്പ്

Tags:    
News Summary - A letter to Billy Graham's son.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.