പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ ശുചിത്വബോധത്തിന് ഇപ്പോള്‍ മൗലിങ്ന്നോങ് എന്ന കൊച്ചുഗ്രാമം നന്ദിപറയുകയാണ്. കാരണം, ശുചിത്വത്തിന്‍െറ ആ ശീലങ്ങളും പാഠങ്ങളും ആ ഗ്രാമത്തെ അംഗീകാരത്തിന്‍െറ നെറുകയില്‍കൊണ്ടത്തെിച്ചിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച ശുചിത്വ ഗ്രാമം എന്ന അംഗീകാരം മേഘാലയയിലെ ഈ കുഞ്ഞന്‍പ്രദേശത്തിനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവരുടെ കൈകളിലാണ് ഈ നേട്ടം. ആദ്യമായി ഈ പദവി സ്വന്തമാക്കിയത് 2003ലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷവും അതവരുടെ കൈകളില്‍ വൃത്തിയായും സുരക്ഷിതമായും ഇരിക്കുന്നു. അതിനു പിന്നില്‍ ഗ്രാമവാസികളുടെ ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്‍െറയും കഥകളുണ്ട്. അതുകൊണ്ടുതന്നെ മൗലിങ്ന്നോങ് എന്നാല്‍ ഇന്ന് ശുചിത്വത്തിന്‍െറ നേര്‍പര്യായമാണ്. ലോകം അറിയുന്ന ഈ ശുചിത്വഗ്രാമം നേരില്‍ കാണാനത്തെുന്ന വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഷില്ളോങ്ങില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്നാണ് മൗലിങ്ന്നോങ്. കിഴക്കന്‍ ഖാസി ജില്ലയിലെ ഏറെ ആകര്‍ഷകമായ മലനിരകള്‍ കടന്നാണ് ഇവിടെയെത്തേണ്ടത്. മൊത്തം 95 കുടുംബങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ 520ഓളം പേരാണ് മൗലിങ്ന്നോങ്ങിലുള്ളത്. ശുചിത്വം കാത്തുസൂക്ഷിക്കുന്നതില്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഗ്രാമത്തിനകത്തേക്കുള്ള റോഡുകളെല്ലാം കല്ലുകള്‍ പാകി സിമന്‍റിട്ടിരിക്കുന്നു. വൈദ്യുതി, കുടിവെള്ളം എന്നിവ എല്ലാ വീടുകള്‍ക്കും ഉണ്ട്. ഓരോ വീടിന് മുന്നിലും മാലിന്യനിക്ഷേപത്തിന് പ്രത്യേകം ചവറ്റുകൊട്ടകള്‍. വീടിനോട് ചേര്‍ന്നുള്ള പ്രത്യേകം കുഴികളിലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കേണ്ടത്. എല്ലാ വീടുകള്‍ക്കും സ്വന്തം ശുചിമുറിയുമുണ്ട്. 1990ല്‍തന്നെ അത് യാഥാര്‍ഥ്യമായിരിക്കുന്നു. പുകവലിക്കും പ്ളാസ്റ്റിക് ഉപയോഗത്തിനും ഗ്രാമത്തില്‍ വിലക്കുണ്ട്. ഗ്രാമം നേരില്‍ കാണാനത്തെുന്നവരുടെ വാഹനങ്ങള്‍ നിശ്ചയിക്കപ്പെട്ട ഫീസ് നല്‍കി ഗ്രാമത്തിന് പുറത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. റോഡുകളെല്ലാം എപ്പോഴും ക്ളീന്‍. മാലിന്യം പോയിട്ട് ഒരിലപോലും റോഡില്‍ ഉണ്ടാകില്ല. റോഡുകളുടെ വൃത്തി ഉറപ്പാക്കാന്‍ നാലു സ്ത്രീകളെയും നിയോഗിച്ചിട്ടുണ്ട്. 150 രൂപയാണ് ഇവര്‍ക്ക് പ്രതിദിനം കൂലി.
ദൈവത്തിന്‍െറ സ്വന്തം നാടായ കേരളം മാലിന്യപ്രശ്നത്തില്‍ നട്ടംതിരിയുമ്പോഴാണ് രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ മലനിരകളിലെ ഒരു കൊച്ചുഗ്രാമം അതിന് സ്വയം പരിഹാരം കണ്ടത്തെിയിരിക്കുന്നത്. പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ ശുചിത്വബോധമാണ് സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിലത്തൊന്‍ തങ്ങള്‍ക്ക് ഊര്‍ജമായതെന്ന് ഗ്രാമവാസികളുടെ ഒരേ സ്വരം. പട്ടികവര്‍ഗവിഭാഗക്കാരായ ഖാസികളാണ് ഗ്രാമത്തിലെ ജനങ്ങള്‍. ജനങ്ങള്‍ നൂറ് ശതമാനവും സാക്ഷരരാണ്. എങ്കിലും അവരില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. കൃഷിയാണ് പ്രധാന തൊഴില്‍. അടക്കയാണ് പ്രധാന കൃഷി. ചൂലുണ്ടാക്കുന്ന പ്രത്യേകതരം ചെടിവളര്‍ത്തുന്നതും ഇവരുടെ വരുമാനത്തിന്‍െറ ഉറവിടമാണ്. ഗ്രാമവാസികള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന തലവനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മൂന്നുവര്‍ഷമാണ് ഇയാളുടെ കാലാവധി. 29കാരനായ ബെന്‍ജോപ്ത്യയാണ് നിലവിലെ ഗ്രാമത്തലവന്‍. പത്താം ക്ളാസുവരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍ ചുമതലയേറ്റിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ. റോഡുകള്‍ വൃത്തിയാക്കുന്ന സ്ത്രീകള്‍ക്കുള്ള കൂലി നല്‍കുന്നത് ഗ്രാമത്തലവനാണ്. വര്‍ഷംതോറും ഗ്രാമത്തിലെ ഓരോ വീട്ടുകാരില്‍നിന്നും പിരിച്ചെടുക്കുന്ന ചെറിയ തുകയും ഗ്രാമം കാണാനത്തെുന്നവരുടെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ക്കിങ് ഫീസുമാണ് ഇതിനുള്ള സ്രോതസ്സ്. പുറത്തുനിന്ന് വരുന്നവര്‍ക്ക് താമസിക്കാന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കോട്ടേജുകളും ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.
മൗലിങ്ന്നോങ്ങില്‍നിന്ന് മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ബംഗ്ളാദേശിലത്തൊം. ഗ്രാമവാസികള്‍ക്കാണ് ഈ നടവഴി ഏറെ പരിചിതം. വാഹനത്തിലാണെങ്കില്‍ ദൗഖി നദിയോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലത്തൊന്‍ ഏറെദൂരം താണ്ടേണ്ടിവരും. മൗലിങ്ന്നോങ്ങിന് തൊട്ടടുത്തുള്ള റിവായ് ഗ്രാമത്തിലാണ് നദിക്കു കുറുകെ മരത്തിന്‍െറ വേരില്‍ തീര്‍ത്ത പ്രകൃതിദത്തമായ പാലം. പാലവും കൈവരിയും പൂര്‍ണമായും മരത്തിന്‍െറ വേരിലായതിനാല്‍ ഏറെ ആകര്‍ഷകമാണ്. അതിനാല്‍ത്തന്നെ ഇവിടെയത്തെുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടുതലാണ്.
മൗലിങ്ന്നോങ് തെരുവുകളില്‍ കൂടിയുള്ള നടത്തം വൃത്തി എത്ര പ്രധാനമാണെന്ന സന്ദേശമാണ് പകരുന്നത്. ശുദ്ധമായ വായുവും അന്തരീക്ഷവും വെറുതെയുണ്ടാകില്ളെന്നും ആ നടവഴികള്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.