ന്യൂഡല്‍ഹി കേരള ഹൗസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താൽകാലിക ഒഴിവില്‍ പാചകക്കാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കുക്കറിയിലോ ബന്ധപ്പെട്ട വിഷയത്തിലോ കുറഞ്ഞത് ആറു മാസം ദൈര്‍ഘ്യമുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.
35 വയസില്‍ താഴെയായിരിക്കണം പ്രായം. പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച് കേരളീയ ഭക്ഷ്യപാചക രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. മികച്ച ആരോഗ്യവും മലയാള ഭാഷാ പരിജ്ഞാനവും ആവശ്യമാണ്.
അപേക്ഷ ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി സമർപ്പിക്കണം. വിലാസം: കണ്‍ട്രോളര്‍, കേരള ഹൗസ്, 3- ജന്തര്‍ മന്തര്‍ റോഡ്, ന്യൂഡല്‍ഹി - 110001. ഫോണ്‍: 01123747079.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.