കോയമ്പത്തൂർ: തമിഴ്നാട്ടിലെ ആയുഷ് കോളജുകളിലേക്കുള്ള പ്രവേശനം നീറ്റ് അടിസ്ഥാനത്തിലാവുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാറിെൻറ ആറെണ്ണമുൾപ്പെടെ സംസ്ഥാനത്ത് 29 ആയുഷ് കോളജുകളാണുള്ളത്. ആകെയുള്ള 1,740 സീറ്റിൽ 390 സീറ്റ് സർക്കാർ കോളജിലും 1,350 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ആയുർവേദ, യോഗ, നാച്വറൽ സയൻസ്, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ യു.ജി കോഴ്സുകളിലേക്കാണ് നീറ്റ് പരീക്ഷ നിർബന്ധമാക്കിയത്. സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷ േമയ് ആറിനാണ്.
കഴിഞ്ഞവർഷം തമിഴ്നാടിനെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. സിദ്ധ കോഴ്സുകൾക്ക് തമിഴ് ഭാഷ പരിജ്ഞാനം നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയിൽ യോഗ ആൻഡ് നാച്വറോപതി, യുനാനി, സിദ്ധ സർക്കാർ കോളജുകളും മധുര തിരുമംഗലത്ത് ഹോമിയോപതി സർക്കാർ കോളജും നാഗർകോവിൽ കോട്ടാറിൽ ആയുർവേദ സർക്കാർ കോളജും പാളയംകോട്ടയിൽ സിദ്ധ സർക്കാർ കോളജും പ്രവർത്തിക്കുന്നു. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ ജില്ലകേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.