Posted On
date_range Updated On
date_range കാലിക്കറ്റിൽ പി.ജി ഒന്നാംഘട്ട അലോട്ട്മെൻറ് ആഗസ്റ്റ് ഒമ്പതിന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഏകജാലക പി.ജി പ്രവേശനം ഒന്നാംഘട്ട അലോട്ട്മെൻറ് ആഗസ്റ്റ് ഒമ്പതിന് പകൽ 12 മണിക്ക് www.cuonline.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അലോട്ട്മെൻറ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് (ജനറൽ 425 രൂപ, എസ്.സി/എസ്.ടി 100 രൂപ) ആഗസ്റ്റ് 11-ന് വൈകീട്ട് അഞ്ചിനകം അടച്ച് പ്രവേശനം ഉറപ്പാക്കണം. മാൻഡേറ്ററി ഫീ അടക്കാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെൻറ് നഷ്ടപ്പെടും.
തുടർന്നുള്ള അലോട്ട്മെൻറുകൾക്ക് അവരെ പരിഗണിക്കുന്നതുമല്ല.
ഹയർ ഓപ്ഷൻ അലോട്ട്മെൻറ് ലഭിക്കാനാഗ്രഹിക്കുന്നവർക്ക് മാൻഡേറ്ററി ഫീസ് അടച്ച് തുടർന്നുള്ള അലോട്ട്മെൻറുകൾക്കായി കാത്തിരിക്കാം.
ഒന്നാം അലോട്ട്മെൻറിൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യണം. അലോട്ട്മെൻറ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർക്ക് അതത് കോളജിൽ ആഗസ്റ്റ് 16 മുതൽ 18 വരെ താൽക്കാലിക/സ്ഥിരം പ്രവേശനം നേടാം. വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ ഭാഗികമായി ക്യാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 11-ന് വൈകിട്ട് അഞ്ച് മണിവരെ ഉണ്ടായിരിക്കും.
ഹയർ ഓപ്ഷൻ മുഴുവനായും റദ്ദാക്കുന്നതിനുള്ള സൗകര്യം വിവിധ കോളജ്/സർവകലാശാലാ പഠനവകുപ്പുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെൻററുകളിൽ ലഭ്യമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.