Posted On
date_range Updated On
date_range അലീഗഢ് സർവകലാശാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അലീഗഢ് മലപ്പുറം സെൻററിൽ നിലവിലുള്ള കോഴ്സുകള്‍ എം.ബി.എ, ബി.എ.എല്‍.എല്‍.ബി (അഞ്ച് വര്‍ഷം), ബി.എഡ് (അറബി, ബയോളജിക്കല്‍ സയന്‍സ്, കോമേഴ്സ്, സിവിക്സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കല്‍ സയന്‍സ്, ഉര്‍ദു, മലയാളം) തുടങ്ങിയവയാണ്. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അലീഗഢ് പ്രധാന കേന്ദ്രത്തിലെ ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈവര്‍ഷം മുതല്‍ കോഴിക്കോട് സെൻററുണ്ട്. വിവരങ്ങള്‍ക്ക് ഓഫിസുമായി നേരിേട്ടാ, 04933-298299 നമ്പറിലോ ബന്ധപ്പെടണം. www.amucontrollerexams.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.