പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) ജൂലൈയിൽ ആരംഭിക്കുന്ന മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/എം.ഡി.എസ്) േകാഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മേയ് 18ന് നടക്കും. അപേക്ഷ ഒാൺലൈനായി ഏപ്രിൽ ഒന്നുവരെ സ്വീകരിക്കും.
കോഴ്സുകൾ: എം.ഡി/എം.എസ്, സീറ്റുകൾ 90. വിഷയങ്ങൾ-എം.ഡി അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ഇമ്യൂണോ ഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, പാതോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഒാേങ്കാളജി.
എം.എസ്-വിഷയങ്ങൾ: ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാഫ്താൽമോളജി, ഒാർേത്താപേഡിക് സർജറി, ഒാേട്ടാറിനോലാറിേങ്കാളജി.
കേന്ദ്ര/സംസ്ഥാന സർവിസുകളിൽനിന്നും സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് അഞ്ച് സീറ്റും വിദേശ വിദ്യാർഥികൾക്ക് അഞ്ച് സീറ്റും നീക്കിവെച്ചിട്ടുണ്ട്.
എം.ഡി/എം.എസിന് 55 ശതമാനം മാർക്കിൽ കുറയാത്ത എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത, 12 മാസത്തെ നിർബന്ധിത റൊേട്ടറ്റിങ് ഇേൻറൺഷിപ്/പ്രാക്ടിക്കൽ ട്രെയിനിങ് ജൂൺ 30നകം പൂർത്തീകരിക്കണം.
എം.ഡി.എസിന് 55 ശതമാനം മാർക്കിൽ കുറയാത്ത ബി.ഡി.എസ് ബിരുദം, 12 മാസത്തെ നിർബന്ധിത റൊേട്ടറ്റിങ് ഇേൻറൺഷിപ്/പ്രാക്ടിക്കൽ ട്രെയിനിങ് ജൂൺ 30നകം പൂർത്തീകരിക്കണം. പട്ടികജാതി/വർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
അപേക്ഷഫീസ്: 1600 രൂപ. എസ്.സി/എസ്.ടി 1200 രൂപ. പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ ഒാൺലൈനായി www.jipmer.puducherry.gov.inൽ സമർപ്പിക്കാം.
തിരുവനന്തപുരം, പുതുച്ചേരി, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡൽഹി, വിജയവാഡ, ഭുവനേശ്വർ, അഹമദാബാദ്, കൊൽക്കത്ത കേന്ദ്രങ്ങളിലാണ് പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.