കോഴിക്കോട്: കരസേനയിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്‌മെന്റ് റാലി ഈമാസം 27ന് മൈസൂരുവിലെ ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ നടക്കും. ബാംഗ്ലൂർ റിക്രൂട്ട്‌മെന്റ് ആസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാർഥികൾക്കായാണ് റാലി സംഘടിപ്പിക്കുന്നത്.
2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സി.ഇ.ഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാം.
ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ Joinindianarmy എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരമാണ്.
ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം ഇതിനകം www.joinindianarmy.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. www.joinindianarmy.nic.inൽ ഉദ്യോഗാർഥികൾ അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലെ (CEE) പ്രകടനത്തിന്റെയും റാലിയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ഒരു തരത്തിലുമുള്ള തട്ടിപ്പുകാരുടെയും ഇടനിലക്കാരുടെയും ഇരകളാകരുതെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.