പരീക്ഷാ തീയതി
കോട്ടയം: ആറാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന് റഗുലര്‍, 2020 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.റ്റി.എ, ആന്റ് എം.ടി.ടി.എം (സി.എസ്.എസ്, 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ നടക്കും.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി പ്രോഗ്രാം (2020 അഡ്മിഷന് റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ (2023, 2024 പ്രവേശനം) ഇന്റഗ്രേറ്റഡ് ബാച്ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്, (2017 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബാച് ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ - ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 17 വരെയും 190 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്നു മുതൽ ലഭ്യമാകും.
പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ - ഐ.എഫ്., എച്ച്.സി.എം ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക് (2014, 2015 പ്രവേശനം) നവംബർ 2021, (2017 പ്രവേശനം) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പഠനക്കുറിപ്പ് വിതരണം
കാലിക്കറ്റ് സർവകലാശാല വിദൂര വിഭാഗം 2023 പ്രവേശനം പി.ജി വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠനക്കുറിപ്പുകൾ ഫെബ്രുവരി ഒന്നു മുതൽ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽനിന്ന് വിതരണം ചെയ്യും.
വിദ്യാർഥികൾ വിദൂരവിഭാഗത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കി പഠനക്കുറിപ്പുകൾ കൈപ്പറ്റണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.