സര്‍വകലാശാല വാർത്തകൾ
കാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് (2000 മുതല്‍ 2003 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ ഫെബ്രുവരി അഞ്ചിന് നടക്കും. പരീക്ഷ കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല.
സര്‍വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ ജനുവരി 22ന് തുടങ്ങും.
പരീക്ഷ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 26 മുതല്‍ വീണ്ടും നല്‍കും. പിഴയില്ലാതെ ജനുവരി അഞ്ചുവരെയും 180 രൂപ പിഴയോടെ ഒമ്പതുവരെയും അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 19ന് തുടങ്ങും.
പരീക്ഷഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, എം.എ ഇക്കണോമിക്സ് (സി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
ഹാള്‍ടിക്കറ്റ്
ജനുവരി അഞ്ചിന് തുടങ്ങുന്ന വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എ അഫ്ദലുല്‍ ഉലമ, ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് 2019 -22 പ്രവേശനം) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ബി.എ, ബി.എസ്.സി, ബി.എ അഫ്ദലുല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ് 2018 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023, ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് 2019 -2020 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
കാർഷിക സർവകലാശാല
സ്വാശ്രയ കോഴ്സ് പ്രവേശനം
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളില്‍/ കേന്ദ്രങ്ങളില്‍ 2023 -24 അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന പുതിയ സ്വാശ്രയ പിഎച്ച്.ഡി/ എം.എസ്സി/ ഇൻഗ്രേറ്റഡ് എം.ടെക്/ പി.ജി ഡിപ്ലോമ/ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം 28, 29 തീയതികളിൽ തൃശൂര്‍ വെള്ളാനിക്കര ആസ്ഥാനത്തെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. പിഎച്ച്.ഡി പ്രവേശന പരീക്ഷ 28ന് രാവിലെ ഒമ്പതിന് വെള്ളാനിക്കര കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ സെമിനാര്‍ ഹാളില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.kau.in, ഫോൺ: 0487 2438139.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.