തിരുവനന്തപുരം: കാത്തിരിപ്പിന് അറുതി വരുത്തി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിന്റെ (കെ.എ.എസ്) രണ്ടാമത് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനം വന്ന് ആറാം വര്‍ഷമാണ് കെ.എ.എസിന്റെ രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷ ജൂണ്‍ 14നാണ്. അത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തും. 2026 ജനുവരിയില്‍ അഭിമുഖം നടത്തി ഫെബ്രുവരി 16ന് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
പരീക്ഷാക്രമം ഉള്‍പ്പെടെ വിശദമായ വിജ്ഞാപനമാണ് പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എ.എസ് ആദ്യ തിരഞ്ഞെടുപ്പിന് തയാറാക്കിയ പാഠ്യപദ്ധതിയാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. 2019 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലായിരുന്നു ആദ്യവിജ്ഞാപനം. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പരീക്ഷ നടത്തി കെ.എ.എസിലേക്ക് നിയമനം നടത്തണമെന്നാണ് വിശേഷാല്‍ ചട്ടത്തിലെ വ്യവസ്ഥ. ഒഴിവുകള്‍ കണ്ടെത്താനാകാത്തതിനാലാണ് വിജ്ഞാപനം നീണ്ടുപോയത്.
നിലവില്‍ കെ.എ.എസില്‍ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷന് റിസര്‍വിലേക്ക് മാറ്റി 31 ഒഴിവുകളിലേക്കായിരിക്കും പുതിയ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തുക. അതനുസരിച്ച് ഒന്നാം കാറ്റഗറിയില്‍ 11 പേര്‍ക്കും മറ്റ് രണ്ട് കാറ്റഗറികളില്‍ നിന്ന് 10 പേര്‍ക്ക് വീതവും നിയമനം ലഭിക്കും. 2027 ഫെബ്രുവരി 15 വരെ കെ.എ.എസില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പുതിയ റാങ്ക്പട്ടികയില്‍ നിന്നായിരിക്കും നിയമനം. പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളായി നടത്തും. ജൂണ്‍ 14ന് രാവിലെയും ഉച്ചക്കുമായിട്ടാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്.
മുഖ്യപരീക്ഷ വിവരണാത്മകരീതിയിലാണ്. ഇതിന് 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷക്ക് നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം 50 മാര്‍ക്കിനാണ്. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയാറാക്കുന്നത്. മുഖ്യപരീക്ഷക്കുള്ള അര്‍ഹത നിര്‍ണയിക്കാന്‍ മാത്രമേ പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുകയുള്ളൂ. പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം.
ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. മൂന്ന് കാറ്റഗറികളിലായിട്ടായിരിക്കും അപേക്ഷ സ്വീകരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.