വ്യോമസേനയുടെ ആദ്യ മുസ്‍ലിം വനിതാ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങി സാനിയ മിർസ

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‍ലിം വനിതാ ഫൈറ്റർ പൈലറ്റാകാൻ തെരഞ്ഞെടുക്കപ്പെട്ട് യു.പി മിർസപൂർ സ്വദേശി സാനിയ മിർസ.  നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഫൈറ്റർ പൈലറ്റിനുള്ള സീറ്റിലേക്കാണ് സാനിയ മിർസ അഡ്മിഷൻ നേടിയിരിക്കുന്നത്.പുനെയിലെ ഖദക്വാസ്‍ല നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 27 ന് സാനിയ ജേയിൻ ചെയ്യും.

രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ആവ്നി ചതുർവേദിയാണ് തന്റെ റോൾ മോഡലെന്ന് സാനിയ പറയുന്നു​. തുടക്കം മുതൽ അവരെപ്പോലെയാകണമെന്ന് മോഹിച്ചിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു.

ടി.വി മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. നാട്ടിൽ തന്നെയുള്ള സ്കൂളുകളിലാണ് സാനിയ പഠിച്ചത്. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാർഥിയായാണ് 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിൽ ​ഫൈറ്റർ പൈലറ്റാകാനുള്ള ഒരുക്കം തുടങ്ങി.

നാഷനൽ ഡിഫൻസ് അക്കാദമിയിൽ ​ഫൈറ്റർ പൈലറ്റ് പോസ്റ്റിലേക്ക് രണ്ട് സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കുണ്ടായിരുന്നത്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു.

തങ്ങളുടെ മകൾ ഗ്രാമത്തിനാകെ അഭിമാനമായിരിക്കുകയാണെന്ന് മാതാവ് തബസും മിർസ പറഞ്ഞു. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള പ്രചോദനമാണ് മകൾ നൽകിയിരിക്കുന്നതെന്നും തബസും കൂട്ടിച്ചേർത്തു.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 400 സീറ്റുകളിലേക്കാണ് 2022 ൽ പരീക്ഷ നടന്നത്. അതിൽ 19 എണ്ണം സ്ത്രീകൾക്കാണ്. ഇതിൽ രണ്ടു സീറ്റുകൾ ഫൈറ്റർ പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരു സീറ്റാണ് സാനിയ നേടിയത്. 

Tags:    
News Summary - Sania Mirza of UP will be India's 1st Muslim woman fighter pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.