നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ്

തിരുവനന്തപുരം : 2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളജ് ഒപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഈമാസം 26 മുതല്‍ 29ന് ഉച്ചക്ക് 12 മണി വരെ സമര്‍പ്പിക്കാവുന്നതാണ്.

എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള എന്‍.ഒ.സി രജിസ്ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2560363, 2560364.

Tags:    
News Summary - Special Allotment to Nursing and Paramedical Course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.