ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ്; ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദേശം. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിർദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ്സ് നിർദേശം നടപ്പാക്കിയത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പല സ്കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വയസ്സ് മുതൽ മൂന്ന് വർഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സിൽ ഒന്നാം ക്ലാസ് എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്.

Tags:    
News Summary - Six years for first class entry; States are strictly instructed to implement the order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.