ന്യൂനപക്ഷ വിദ്യാർഥികളുടെ ഉന്നതപഠനത്തിനായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന സ്േകാളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഒക്ടോബർ 31 വരെയാണ് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാവുന്നത്. ആദ്യം ആഗസ്റ്റ് 31 ആയിരുന്നു അവസാന തീയതി. പിന്നീട് ഇത് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു.
താഴെ പറയുന്ന സ്കോളർഷിപ്പുകളുടെ അപേക്ഷ തീയതിയാണ് നീട്ടിയത്:
1. പ്രീമെട്രിക് സ്കോളർഷിപ്: സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കാണ് ഇൗ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. മുൻവർഷത്തെ അവസാന പരീക്ഷക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. രക്ഷിതാക്കളുടെ മൊത്ത വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം. 30 ശതമാനം സ്കോളർഷിപ്പുകൾ െപൺകുട്ടികൾക്കാണ്. യോഗ്യരായ വിദ്യാർഥികൾ ഇല്ലാത്തപക്ഷം ആൺകുട്ടികൾക്ക് നൽകും.
2. പോസ്റ്റ്മെട്രിക് സ്കോളർഷിപ്: സർക്കാർ, സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും പ്ലസ് വൺ, പ്ലസ് ടു, ഉന്നത കോഴ്സുകളിൽ പഠിക്കുന്ന സമർഥരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പാണ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്. ടെക്നിക്കൽ, വൊക്കേഷനൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. മുൻ വർഷത്തെ ഫൈനൽ പരീക്ഷക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കോ സ്കോറോ നേടിയവർക്ക് അപേക്ഷിക്കാം.
രക്ഷിതാവിെൻറ കുടുംബ വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം. 30 ശതമാനം സ്കോളർഷിപ്പുകൾ െപൺകുട്ടികൾക്കാണ്. യോഗ്യരായ വിദ്യാർഥികൾ ഇല്ലാത്തപക്ഷം ആൺകുട്ടികൾക്ക് നൽകും.
ശാരീരികവെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകളുണ്ട്. 40 ശതമാനത്തിൽ കൂടുതൽ ശാരീരികവൈകല്യമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കില്ല. ഒരു ക്ലാസിൽ ഒരു വർഷം മാത്രമേ സ്കോളർഷിപ് ലഭിക്കൂ.
3. മെറിറ്റ് കം മീൻസ് സ്കോളർഷിപ്: ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകളിൽ ബിരുദ, ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ ടെക്നിക്കൽ/പ്രഫഷനൽ കോഴ്സിൽ പ്രേവശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. മത്സരപ്പരീക്ഷയിലൂടെയല്ലാതെ പ്രവേശനം നേടിയവർക്ക് ഹയർ സെക്കൻഡറി അല്ലെങ്കിൽ ബിരുദതലത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. ഒാരോ വർഷവും വിദ്യാർഥിയുടെ പ്രകടനം വിലയിരുത്തി സ്കോളർഷിപ് പുതുക്കിനൽകി. മറ്റ് സ്കോളർഷിപ്പുകൾ ഏതെങ്കിലും ലഭിക്കുന്നവർക്ക് ഇൗ സ്കോളർഷിപ്പിന് അർഹതയില്ല. രക്ഷിതാവിെൻറ മൊത്ത വാർഷികവരുമാനം 2.50 ലക്ഷത്തിൽ കൂടുതലാകരുത്. 30 ശതമാനം സ്കോളർഷിപ്പുകൾ െപൺകുട്ടികൾക്കാണ്. യോഗ്യരായ വിദ്യാർഥികൾ ഇല്ലാത്തപക്ഷം ആൺകുട്ടികൾക്ക് നൽകും.
4. ടോപ് ക്ലാസ് എജുക്കേഷൻ സ്കീം ഫോർ എസ്.സി സ്റ്റുഡൻറ്സ്: പ്ലസ്ടു തലത്തിന് മുകളിൽ വിദ്യാഭ്യാസം നടത്തുന്ന എസ്.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കായുള്ളതാണ് ഇൗ സ്കോളർഷിപ്. രക്ഷിതാവിെൻറ വാർഷികവരുമാനം രണ്ടു ലക്ഷത്തിൽ കൂടരുത്. കോഴ്സിന് അഡ്മിഷൻ ലഭിക്കുന്നതോടെ സ്കോളർഷിപ്പിന് അർഹതയായി. എന്നാൽ, ഒാരോ വർഷവും ൈഫനൽ പരീക്ഷയിൽ പരാജയപ്പെടുന്നവരുടെ സ്കോളർഷിപ് റദ്ദാക്കും.
5. ടോപ് ക്ലാസ് എജുക്കേഷൻ സ്കീം ഫോർ സ്റ്റുഡൻറ്സ് വിത്ത് ഡിസബിലിറ്റീസ്: 40 ശതമാനത്തിൽ കൂടുതൽ ശാരീരികവൈകല്യമുള്ള വിദ്യാർഥികൾക്ക് നൽകുന്ന ടോപ് ക്ലാസ് എജുക്കേഷൻ സ്കീം ആണിത്.
സ്കോളർഷിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്
www.scholarships.gov.in കാണുക. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.