Posted On
date_range Updated On
date_range കോഴിക്കോട് െഎ.െഎ.എമ്മിൽ പഠിക്കാൻ ഫെലോഷിപ്
കോഴിക്കോട് െഎ.െഎ.എമ്മിൽ ബിസിനസ് മാനേജ്മെൻറ് പഠനത്തിന് ഫെലോഷിപ് നൽകുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളാണ് ലഭിക്കുക. 55 ശതമാനം മാർക്കോടെ തുല്യ സി.ജി.പി.എയിൽ എം.എ/ എം.എസ്സി/ എം.ബി.എ/ എം.സി.എ/ എം.ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെകിൽ 60 ശതമാനം മാർക്കും തുല്യ സി.ജി.പി.എയുമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യവർഷം മാസം 27,000 രൂപയും രണ്ടാം വർഷം 29,700 രൂപയും സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് നടക്കുന്ന സങ്കീർണമായ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാസം 33,000 രൂപയും മറ്റ് ആനുകൂല്യങ്ങളും നൽകും. ഒാൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/FP12 കാണുക. കടപ്പാട്: www.buddy4study.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.