ശാസ്ത്ര ‘പ്രതിഭകളെ’ തേടി സ്കോളര്‍ഷിപ്

കെ.എസ്.സി.എസ്.ടിയാണ് സ്കോളര്‍ഷിപ് നല്‍കുന്നത്
കൗതുകങ്ങള്‍ ഒളിപ്പിച്ചുവെച്ച ശാസ്ത്ര പഠനത്തില്‍ പ്രിയമേറുന്നവര്‍ക്ക് കൈത്താങ്ങായി പ്രതിഭ സ്കോളര്‍ഷിപ്.  ശാസ്ത്ര വിഷയങ്ങളിലെ പ്രതിഭകള്‍ക്കാണ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റ് (കെ.എസ്.സി.എസ്.ടി.ഇ) സ്കോളര്‍ഷിപ് നല്‍കുന്നത്.

 സ്റ്റുഡന്‍സ് വിത്ത് ടാലന്‍റ് ആന്‍ഡ് ആപ്റ്റിറ്റ്യൂട് ഫോര്‍ റിസര്‍ച് ഇന്‍ സയന്‍സിന്‍െറ (സ്റ്റാര്‍ട്സ്) കീഴില്‍ നല്‍കുന്ന സ്കോളര്‍ഷിപ് ഉന്നത പഠന രംഗത്ത് ഉത്തേജനം പകരുന്നു.
സംസ്ഥാനത്ത് പ്ളസ് ടു പഠനം നടത്തിയ, സയന്‍സ് വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളിലും സയന്‍സ് വിഷയങ്ങളില്‍ 95 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടിയ മിടുക്കര്‍ക്കാണ് പ്രതിഭ സ്കോളര്‍ഷിപ് ലഭിക്കുക.

 അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴില്‍ ബേസിക് സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ബി.എസ്സി, ഇന്‍റഗ്രേറ്റഡ് എം.എസ്സി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. 2015-16 വര്‍ഷത്തില്‍ ബിരുദ-ബിരുദാനന്തര കോഴ്സിന് പ്രവേശം നേടിയവരാണ് അപേക്ഷിക്കേണ്ടത്.

ഫെലോഷിപ് തുക: ബി.എസ്സി ഡിഗ്രി/ ഇന്‍റഗ്രേറ്റഡ് എം.എസ്സി വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷം സ്കോളര്‍ഷിപ് ലഭിക്കും. ഒന്നാം വര്‍ഷം 12,000, രണ്ടാം വര്‍ഷം 18,000, മൂന്നാം വര്‍ഷം 24,000 രൂപയും ലഭിക്കും.
എം.എസ്സി ബിരുദക്കാര്‍ക്ക് ഒന്നാം വര്‍ഷം 40,000, രണ്ടാം വര്‍ഷം 60,000 രൂപയും ലഭിക്കും.

അവസരങ്ങള്‍: സയന്‍സ് എന്‍റിച്മെന്‍റ് പ്രോഗ്രാമിന്‍െറ ഭാഗമാവാനും റിസര്‍ച് ഡെവലപ്മെന്‍റ് കേന്ദ്രങ്ങളില്‍ ഇന്‍േറണ്‍ഷിപ് ചെയ്യാനും സ്കോളര്‍ഷിപ് ലഭിച്ചവര്‍ക്ക് അവസരമുണ്ട്.ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ പ്രതിഭ സ്കോളര്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന എട്ടുപേര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ സമ്മര്‍ പ്രോഗ്രാമിന്‍െറ ഭാഗമാവാന്‍ സാധിക്കും. 50 ശതമാനം പെണ്‍കുട്ടികള്‍ക്കും 10 ശതമാനം എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

www.kscste.kerala.gov.in എന്ന വെബ്സൈറ്റിലെ 'വാട്സ് ന്യൂ'ലിങ്കില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച ശേഷം The Head,Women Scientist Division, Sasthra Bhavan, Pattom (P.O)Thiruvananthapuram  695 004 എന്ന വിലാസം എഴുതി പഠിക്കുന്ന സ്ഥാപന മേധാവിക്ക് കൈമാറണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.