തിരുവനന്തപുരം: ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലീഡേഴ്സ് ഇന്‍ എജുക്കേഷന്‍ (നൈല്‍) ലീഡര്‍ഷിപ് അവാര്‍ഡിന് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് പരിഗണിക്കുന്നതിന് മേയ് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
ഒരുമാസത്തെ സ്കൂള്‍ ഫീസ് 3000 രൂപയില്‍ കൂടുതലല്ലാത്ത 12ാം ക്ളാസ് വരെയുള്ള സ്വകാര്യ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും ഇതിനായി അപേക്ഷിക്കാം. അപേക്ഷകന്‍െറ പ്രായം 50ല്‍ കൂടാന്‍ പാടില്ല.
10 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍. ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകള്‍ നല്‍കും. അതില്‍ ഒന്ന് നഗരപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും മറ്റൊന്ന് ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കുമാണ്. അവാര്‍ഡ് തുക 10 ലക്ഷം രൂപയാണ്. ഇതുകൂടാതെ നാല് മേഖലകളിലായി തിരിച്ച് എട്ട് അവാര്‍ഡുകള്‍ നല്‍കും. മൂന്നു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക. എല്ലാ വിഭാഗങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ഓരോ സ്കൂള്‍ വീതമാണ് തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ നല്‍കിയിരിക്കുന്ന സ്കൂളുകളില്‍ ദേശീയതലത്തില്‍നിന്നുള്ള ജൂറി പരിശോധന നടത്തിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷകര്‍ http://nile.advaithfoundation.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷനും നോമിനേഷന്‍ നല്‍കുന്നതിനുമായി nileawards@advaithfoundation.orgല്‍ രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.