ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റിയുെട ഇക്കൊല്ലത്തെ ബി.എ. എൽ.എൽ.ബി (ഒാണേഴ്സ്), എൽ.എ ൽ.എം, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ഒാൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.െഎ.എൽ. ഇ.ടി) മേയ് അഞ്ചിന് ഉച്ചക്കുശേഷം മൂന്നു മുതൽ 4.30 മണി വരെ നടക്കും. കൊച്ചി, ചെന്നൈ, ബംഗളൂരു , ഹൈദരാബാദ്, മുംബൈ, നാഗ്പുർ, ലഖ്േനാ, പട്ന, ഡൽഹി, ഗുവാഹതി, ഭോപാൽ, കൊൽക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപെടും.
പരീക്ഷഫീസ് 3050 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 1050 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിലെ ബി.പി.എൽ അപേക്ഷാർഥികൾക്ക് ഫീസില്ല. ഒാൺലൈനായി ഫീസ് അടക്കാം. അപേക്ഷ ഒാൺലൈനായി www.nludelhi.ac.in, http://nludelhi.admissionhelp.com എന്നീ വെബ്സൈറ്റുകളിലൂടെ സമർപ്പിക്കാം.
കോഴ്സുകൾ: ബി.എ.എൽ.എൽ.ബി (ഒാണേഴ്സ്): അഞ്ചുവർഷം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു/സീനിയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 2019 മാർച്ച്/ഏപ്രിൽ മാസത്തിൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ആകെ സീറ്റുകൾ: 80 (10 സീറ്റുകൾ വിദേശ വിദ്യാർഥികൾക്കാണ്. ഇവരെ എ.െഎ.എൽ.ഇ.ടിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്).
എൽ.എൽ.എം: ഒരു വർഷം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത അംഗീകൃത നിയമബിരുദം. 2019ൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ആകെ സീറ്റുകൾ 80: ഇതിൽ 10 സീറ്റുകൾ വിദേശ വിദ്യാർഥികൾക്ക്. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡികാർക്ക് 50 ശതമാനം മാർക്ക് മതി.പി.എച്ച്.ഡി: സീറ്റുകൾ എട്ട്, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എൽ.എൽ.എം ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, എൻട്രൻസ് ടെസ്റ്റ് പാറ്റേൺ, സംവരണം തുടങ്ങിയ വിവരങ്ങൾ www.nludelhi.ac.inൽ ലഭിക്കും. അഡ്മിറ്റ് കാർഡ് ഏപ്രിൽ 22 മുതൽ ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.