തിരുവനന്തപുരം: 19 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അസി. പ്രഫസർ ഇൻ സൈക്യാട്രി, ആയുർവേദ വിഭാഗത്തിൽ അസിസ്റ്റൻറ് ഫാർമക്കോഗ്നസി ഓഫിസർ, അസി. ഡ്രില്ലിങ് എൻജിനീയർ, സിഡ്കോയിൽ അസി. എൻജിനീയർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ സംസ്ഥാനതലത്തിലാണ് വിജ്ഞാപനമിറക്കുക.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ ആക്സിലറി നഴ്സ് മിഡ്വൈഫ്, പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ആക്സിലറി നഴ്സ് കം മിഡ്വൈഫ്, ഇടുക്കി ജില്ലയിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ അറ്റൻറർ േഗ്രഡ് 2 (സിദ്ധ), കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലറിക്കൽ അറ്റൻറർ (പട്ടികജാതി-വർഗം), വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷ്യൻ േഗ്രഡ് 2, ഇടുക്കി ജില്ലയിൽ വിവിധവകുപ്പുകളിൽ സെർജൻറ് എന്നീ തസ്തികകളിൽ ജില്ലതല വിജ്ഞാപനവുമിറക്കും.
എൻ.സി.എ സംസ്ഥാനതലം: ഫോറസ്റ്റ് റെയ്ഞ്ചർ (ഈഴവ), മ്യൂസിക് കോളജുകളിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ കഥകളി (-ഈഴവ), അേഗ്രാ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ സൂപ്രണ്ട് (എച്ച്.ആർ) (-ഈഴവ), കോർപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ ക്ലർക്ക് (സൊസൈറ്റി കാറ്റഗറി, പട്ടികജാതി).
എൻ.സി.എ -ജില്ലതലം: കണ്ണൂർ, കാസർകോട് ജില്ലകളിൽ എൽ.സി/എ.ഐ ലാബ് ടെക്നീഷ്യൻ േഗ്രഡ് 2, കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് േഗ്രഡ് 2, എസ്.സി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഐ.എസ്.എം/ഐ.എം.എസ്/ആയുർവേദ കോളജ്-ഫാർമസിസ്റ്റ് േഗ്രഡ് 2 (ആയുർവേദ) ഒ.എക്സ്, വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ൈഡ്രവർ കം ഓഫിസ് അറ്റൻറൻറ് (എൽ.എം.വി) എസ്.സി എന്നീ തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.