Posted On
date_range Updated On
date_range പി.എസ്.സി: ബിവറേജസ് ടൈപ്പിസ്റ്റ് ഒഴിവുകൾ കമ്പനി/ ബോർഡ് പട്ടികയിൽനിന്ന് നികത്തും
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ ടൈപ്പിസ്റ്റ് േഗ്രഡ്- 2 തസ്തികയിലെ ഒഴിവുകൾ വിവിധ കമ്പനി/ ബോർഡ്/ കോർപറേഷനുകളിലെ ടൈപ്പിസ്റ്റ് പൊതു റാങ്ക് പട്ടികയിൽനിന്ന് നികത്താൻ പി.എസ്.സി തീരുമാനിച്ചു. നിലവിലെ ഒഴിവുകൾ പുതിയ ഒഴിവുകളാക്കി പരിഗണിച്ചാണ് നിയമനം നടത്തുകയെന്നും തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അസി. പ്രിസൺ ഓഫിസർ, ഫീമെയിൽ അസി. പ്രിസൺ ഓഫിസർ എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തിലാക്കിയത് സംബന്ധിച്ച് ഉദ്യോഗാർഥികളെ അറിയിക്കും. സർക്കാർ ഉത്തരവിനെത്തുടർന്നാണ് യൂനിറ്റ് അടിസ്ഥാനത്തിൽനിന്ന് സംസ്ഥാനതലത്തിലേക്ക് മാറ്റിയത്. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യു.പി.എസ്) എൻ.സി.എ.-എസ്.ഐ.യു.സി തസ്തികയുടെ ഒരൊഴിവ് അടുത്ത സംവരണവിഭാഗത്തിന് നൽകും. അക്വാകൾചർ എക്സ്പർട്ട് തസ്തിക ഫിഷറീസ് എക്സെറ്റൻഷൻ ഓഫിസർ തസ്തികയിൽ ലയിപ്പിക്കുകയും പുനർവിന്യസിക്കുകയും ചെയ്തതിനാൽ അക്വാകൾചർ തെരഞ്ഞെടുപ്പ് ഇനിയുണ്ടാവില്ല.
മറ്റ് തീരുമാനങ്ങൾ:
•ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും: ഫയർമാൻ കം പമ്പ് ഓപറേറ്റർ, സിവിൽ എക്സൈസ് ഓഫിസർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ്- 2, വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ മെയിൻറനൻസ് ആൻഡ് റിപ്പയേഴ്സ് ഓഫ് ടൂ വീലേഴ്സ് ആൻഡ് ത്രീ വീലേഴ്സ്.
•റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും: ഭൂജല വകുപ്പിൽ േട്രസർ, കാഴ്ചബംഗ്ലാവും മൃഗശാലയും വകുപ്പിൽ ക്യൂറേറ്റർ േഗ്രഡ് -2.
•ഇൻറർവ്യൂ നടത്തും: സീനിയർ ലെക്ചറർ ഇൻ ഇ.എൻ.ടി, സൈക്യാട്രിക് സോഷ്യൽ വർക്കർ, അസി. സർജൻ, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ സിവിൽ പൊലീസ് ഓഫിസർ/ വനിത സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ/വനിത സിവിൽ എക്സൈസ് ഓഫിസർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- എൽ.പി.എസ്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, മലപ്പുറം ജില്ലയിൽ എച്ച്.എസ്.എ (ഉർദു), ലെക്ചറർ ഇൻ ഹോം സയൻസ് (ചൈൽഡ് ഡെവലപ്മെൻറ്).
•ഓൺലൈൻ പരീക്ഷ നടത്തും: മലപ്പുറം ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ േഗ്രഡ്- 2, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ്- 2.
•സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും: ടൂറിസം വകുപ്പിൽ എ.സി മെക്കാനിക്, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ േഗ്രഡ്- 2.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.