Posted On
date_range Updated On
date_range വാട്ടർ അതോറിറ്റി അസി. എൻജിനീയർ പരീക്ഷ: തുടർ നടപടികൾക്ക് ഹൈകോടതി സ്റ്റേ
കൊച്ചി: കേരള വാട്ടർ അതോറിറ്റി അസി. എൻജിനീയർ പരീക്ഷയുടെ തുടർ നടപടികൾക്ക് ഹൈകോടതി സ്റ്റേ. ‘ഇൻ സർവിസ്’ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും അതുവരെ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയിലെ ലോവർ കാറ്റഗറി ജീവനക്കാർ നൽകിയ ഹരജിയിലാണ് രണ്ട് മാസത്തേക്ക് ജസ്റ്റിസ് എൻ. നഗരേഷ് സ്റ്റേ നൽകിയത്.
2022 മേയിൽ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷ ഡിസംബറിലാണ് നടത്തിയത്. മാർച്ച് 22ന് ഇതിന്‍റെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. എന്നാൽ, ഇൻ സർവിസ് പരീക്ഷയുടെ നിവേദനങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ല. തുടർന്നാണ് ജീവനക്കാർ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.