പഞ്ചാബ് വഖഫ് ബോർഡിൽ 173 ഒഴിവ്
പഞ്ചാബ് വഖഫ് ബോർഡിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.govt.thapar.eduൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 24നകം സമർപ്പിക്കണം. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
അക്കൗണ്ട്സ് ക്ലർക്ക്- ഒഴിവ് 6. യോഗ്യത: കോമേഴ്സ് ബിരുദം.
സെക്ഷൻ ഓഫിസർ/എസ്റ്റേറ്റ്/എക്സിക്യൂട്ടിവ് ഓഫിസർ- ഒഴിവ് 10. യോഗ്യത: ബിരുദം. റെൻറ് കലക്ടർ/അസിസ്റ്റൻറ് ഇ.ഒ/ക്ലർക്ക്. ഒഴിവ് 79. യോഗ്യത: ബിരുദം.
ലീഗൽ സപ്പോർട്ട് അസിസ്റ്റൻറ്. ഒഴിവ് 27, യോഗ്യത: എൽഎൽ.ബി
സീനിയർ അസിസ്റ്റൻറ്സ്. ഒഴിവ് 17. യോഗ്യത: ബിരുദം.
പ്യൂൺ. ഒഴിവ് 84, യോഗ്യത: 12ാം ക്ലാസ്/തത്തുല്യം.
അപേക്ഷകർ ഉർദു ഭാഷയിൽ നല്ല പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ/ഐ.ടിയിൽ അല്ലെങ്കിൽ ഡി.ടി.പിയിൽ 120 മണിക്കൂറിൽ കുറയാതെയുള്ള കോഴ്സും പ്രവൃത്തിപരിചയവും നേടണം. സംശയനിവാരണത്തിന് pwb2020@thapar.edu എന്ന ഇ-മെയിലിലും ബന്ധപ്പെടാം. വിലാസം: ഡോ. എസ്.എസ്. ഭാട്ടിയ, ഡീൻ, അക്കാദമിക് അഫയേഴ്സ്, താപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പാട്യാല. മൊബൈൽ: 7657992302.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.