ആക്‌സോ നോബലിൽ ഡെക്കറേറ്റീവ് പെയിന്ററാകാൻ അവസരം

നെതെര്‍ലാന്‍ഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്‌സോ നോബല്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ഡെക്കറേറ്റീവ് പെയിന്റര്‍ തൊഴിലധിഷ്ഠിത പരിശീലനത്തില്‍ ചേരാന്‍ അവസരം. സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലാണ് പരിശീലനം.


കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണു കോഴ്സ് നടത്തുന്നത്. അഞ്ചാം ക്ലാസ് യോഗ്യതയുള്ള പതിനെട്ടു വയസ്സ് പൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പെയിന്റിങ്ങ് ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്കും പ്രവേശനം ലഭിക്കും. ജൂലൈ 26ന് പുതിയ ബാച്ചുകള്‍ ആരംഭിക്കും. ജൂലൈ 21നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8078980000. വെബ്‌സൈറ്റ്: www.iiic.ac.in

Tags:    
News Summary - Opportunity to become a decorative painter at akzonobel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.