ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: പൊതുപരീക്ഷക്ക്​ അനുമതി

ന്യൂഡൽഹി: ബിരുദ കോഴ്​സുകളിലേക്കുള്ള പ്രവേശനത്തിന്​ പൊതുപരീക്ഷ നടത്താനുള്ള ഡൽഹി സർവകലാശാല അക്കാദമിക്​ കൗൺസിൽ തീരുമാനത്തിന്​ എക്​സിക്യൂട്ടിവ്​ കൗൺസിലി​െൻറ അനുമതി. അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം പൊതുപരീക്ഷ മാർക്കി​െൻറ അടിസ്ഥാനത്തിലാവും നടത്തുക.

വിവിധ ബോർഡുകൾക്ക് കീഴിലെ 12ാം ക്ലാസ്​ പൊതുപരീക്ഷ മാർക്കി​െൻറ അടിസ്ഥാനത്തിലായിരുന്നു ഈ വർഷം വരെ ഡൽഹി സർവകലാശാലയിൽ ബിരുദത്തിന്​ പ്രവേശനം നൽകിയിരുന്നത്​. കേരള ബോർഡിന്​ കീഴിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക്​ ​​പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കുന്നു എന്ന്​ സംഘ്​പരിവാർ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈസ്​ ചാൻസലർ യോഗേഷ്​ സിങ്​ ഒമ്പതംഗ വിദഗ്​ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന്​ സർവകലാശാലക്ക്​ ശിപാർശ നൽകുകയും ഇത്​ അക്കാദമിക്​ കൗൺസിൽ അംഗീകരിക്കുകയുമുണ്ടായി. തീരുമാനത്തിന്​ എക്​സിക്യൂട്ടിവ്​ കൗൺസിലി​െൻറ അനുമതി ലഭിച്ചതോടെ അടുത്ത അധ്യയന വർഷം മുതൽ പൊതുപരീക്ഷ പ്രാബല്യത്തിൽ വരും.

സർവകലാശാലയിലെ അഡ്ഹോക്​ അധ്യാപകർക്കും കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവ അവധി അനുവദിക്കാനും എക്​സിക്യൂട്ടിവ്​ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. 26 ആഴ്ച ​വരെയാണ്​ അവധി അനുവദിക്കുക.

Tags:    
News Summary - No more cut-offs, Delhi University to admit students based on entrance exams from next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.