എൻ.ഐ.ആർ.എഫ് റാങ്കിങ്: കുതിപ്പുമായി കേരള സർവകലാശാല, കോളജുകളിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) റാങ്കിങ്ങിൽ കേരള സർവകലാശാല 40ൽ നിന്ന് 24ാം റാങ്കിലെത്തി. എം.ജി സർവകലാശാല 31ഉം കുസാറ്റ് 37ഉം കാലിക്കറ്റ് 70ഉം റാങ്കുകളിലെത്തി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് പട്ടികയിൽ ഒന്നാമത്. ന്യൂ ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി രണ്ടും ജാമിഅ മിലിയ ഇസ്‍ലാമിയ മൂന്നും റാങ്കിലെത്തി.

കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ് കോളജാണ് ഒന്നാമത്. ഡൽഹി ഹിന്ദു കോളജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളജ് മൂന്നും റാങ്കിലെത്തി. 26ാം റാങ്കിലുള്ള തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജാണ് കേരളത്തിൽനിന്ന് പട്ടികയിൽ ഇടം പിടിച്ചതിൽ ഉയർന്ന റാങ്ക് നേടിയത്. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് 30ഉം എറണാകുളം സെന്റ് തെരേസാസ് കോളജ് 41ഉം തിരുവനന്തപുരം മാർ ഇവാ​നിയോസ് കോളജ് 45ഉം എറണാകുളം മഹാരാജാസ് കോളജ് 46ഉം റാങ്കിലെത്തി.

മാവേലിക്കര ബിഷപ്പ് മൂർ കോളജ് (51) തൃശൂർ സെന്റ് തോമസ് കോളജ് (53) ചങ്ങനാശ്ശേരി എസ്.ബി കോളജ് (54) കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് (59) കൊച്ചി സേക്രഡ് ഹാർട്ട് കോളജ് (72) തിരുവനന്തപുരം ഗവ. വനിത കോളജ് (75) എറണാകുളം യൂനിയൻ ക്രിസ്റ്റ്യൻ കോളജ് (77) കോട്ടയം സി.എം.എസ് കോളജ് (85) കോതമംഗലം മാർ അതേനേഷ്യസ് കോളജ് (87) എന്നിവയാണ് ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിലെ മറ്റു കോളജുകൾ.

Tags:    
News Summary - NIRF Ranking: University of Kerala with leap, Thiruvananthapuram University College among colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.