ഐ.​ഐ.​ടി​ക​ളി​ൽ എം.​ബി.​എ പ്ര​വേ​ശ​നം

 ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി 2023 -25 വ​ർ​ഷ​​​ത്തെ മു​ഴു​സ​മ​യ എം.​ബി.​എ/​മാ​നേ​ജ്മെ​ന്റ് പി.​ജി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മും​ബൈ, ഡ​ൽ​ഹി, ധ​ൻ​ബാ​ദ്, ഗു​വാ​ഹ​തി, ജോ​ധ്പൂ​ർ, കാ​ൺ​പൂ​ർ, ഖ​ര​ഗ്പൂ​ർ, ചെ​ന്നൈ, റൂ​ർ​ക്കി, മാ​ൻ​ഡി ​ഐ.​ഐ.​ടി​ക​ളു​ടെ മാ​നേ​ജ്മെ​ന്റ് വ​കു​പ്പ്/​സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം. വി​ജ്ഞാ​പ​നം അ​ത​ത് ഐ.​ഐ.​ടി​ക​ളു​ടെ വെ​ബ്സൈ​റ്റി​ലു​ണ്ട്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ്, ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്മെ​ന്റ്, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്റ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്റ്, ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്റ്, ബി​സി​ന​സ് അ​ന​ല​റ്റി​ക്സ് തു​ട​ങ്ങി​യ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളു​ണ്ട്. ഐ.​​ഐ.​എം കാ​റ്റ് സ്കോ​ർ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ ഫീ​സ് 1600 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക് 800 രൂ​പ മ​തി. ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.