കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ പി.ജി പ്രവേശനത്തിന്​ അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ., എയ്​ഡഡ്​, സ്വാശ്രയ കോളജുകളിൽ) ബിരുദാനന്തര കോഴ്​സുകളിലേക്ക് 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനം വഴിയാണ്​ അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 23ന്​ വൈകീട്ട്​ അഞ്ച്​ വരെ ഒാൺലൈനായി രജിസ്​റ്റർ ചെയ്യാം. രജിസ്​ട്രേഷൻ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോർട്​സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ്ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

വെയ്റ്റേജ് /സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്​തുത വിവരങ്ങൾ ഓൺലൈൻ രജിസ്​ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം അഡ്മിഷൻ സമയത്ത് രേഖകൾ ഹാജരാക്കിയാലും ആനുകൂല്യം ലഭിക്കില്ല.

ഓപ്ഷൻ കൊടുത്ത കോളജുകളിലേക്ക് അലോട്മെന്‍റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്മെന്‍റിൽ പരിഗണിക്കില്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഓൺലൈൻ രജിസ്​ട്രേഷൻ ചെയ്​തതിനുശേഷം അപേക്ഷയുടെ പ്രിന്‍റ്ഔട്ട്‌ കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കണ്ട. അപേക്ഷയുടെ പ്രിന്‍റ്ഔട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.

420 രൂപയാണ് ഓൺലൈൻ രജിസ്​ട്രേഷൻ ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിന് 100 രൂപയാണ്​ ഫീസ്​. ഏക ജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ്​.ബി.െഎ കലക്​ട്​ മുഖാന്തിരം അടക്കണം. ഡി.ഡി, ചെക്ക് മറ്റു ചലാനുകൾ തുടങ്ങിയവ സ്വീകരിക്കില്ല.

അലോട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് മൂന്നാം അലോട്മെന്‍റിന് ശേഷം അലോട്മെന്‍റ് മെമ്മോ വെബ്സൈറ്റിൽ നിന്നും ലഭിക്കും. മൂന്നാമത്തെ അലോട്ട്മെന്‍റിനു ശേഷം മാത്രമേ കോളജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. മൂന്നാമത്തെ അലോട്ട്മെന്‍റിനു ശേഷവും ഹയർ ഓപ്ഷൻ നിലനിർത്താൻ ആഗ്രഹിക്കുന്നവർ സർവകലാശാല ഫീസ് മാത്രം അടച്ച് സർട്ടിഫിക്കറ്റുകൾ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ സമർപ്പിച്ച് താൽകാലിക അഡ്മിഷൻ നേടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.