Posted On
date_range Updated On
date_range എം.എ.എം.ഒ കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാം
മുക്കം എം.എ.എം.ഒ കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കായി ഐ.ക്യൂ.എ.സി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കോളേജ് മാനേജർ വി.ഇ മോയിഹാജി പരിപാടി ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൾ ഡോ. ടി.പി. അബ്ബാസ് കോളജിനെ പരിചയപ്പെടുത്തി സംസാരിക്കും. 23 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്കാണ് പരിപാടികൾ ആരംഭിന്നത്. പങ്കെടുക്കാൻ: Google meet: https://meet.google.com/pca-bxhr-aca (ലിങ്ക് രാവിലെ 8.50ന് മുതൽ ആക്ടീവ് ആയിരിക്കും).
ആദ്യം കയറുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ് ഗൂഗ്ൾ മീറ്റിൽ പ്രവേശനം. പരിപാടി കോളേജ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.