ഇന്ത്യയിൽ പുരുഷൻമാർ കൂടുതൽ സമയം ജോലി ചെയ്യുന്നു; സ്ത്രീകൾക്ക് വിശ്രമ സമയം കുറവ്

ന്യൂഡൽഹി: യുവാക്കളാണ് ഒരു രാജ്യ​ത്തിന്റെ നട്ടെല്ല്. 20 കളിലാണ് ഒരു വ്യക്തി ജീവിതം കെട്ടിപ്പടുക്കുന്നത് എന്നു പറയാം. 25 വയസാകുമ്പോഴേക്ക് അയാളുടെ വിദ്യാഭ്യാസം ഏതാണ്ട് പൂർത്തിയായിട്ടുണ്ടാകും. 30 വയസാകുമ്പോഴേക്കും വിവാഹം കഴിച്ച് കുടുംബത്തിന്റെ ചട്ടക്കൂട്ടിലേക്ക് കടന്നിട്ടുണ്ടാകും ഭൂരിഭാഗവും. ​ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള ഒരു രാജ്യമാണ് ഇന്ത്യ.

യുവാക്കളാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ നൽകുന്നത്. സമൂഹത്തിന്റെ നിലനിൽപ്പിനായി യുവതി-യുവാക്കൾ അവരുടെ സമയം ചെലവഴിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

2019-20ലെ സർവേയനുസരിച്ച് ഇന്ത്യയിലെ 20നും 30നുമിടെ പ്രായമുള്ള പുരുഷൻമാരും സ്ത്രീകളും സമയം ചെലവഴിക്കുന്നതിൽ വ്യത്യാസമുണ്ടെന്നാണ് പറയുന്നത്.

നഗരത്തിൽ യുവാക്കൾ ശരാശരി 8.5 മണിക്കൂർ ഒരു ദിവസം ജോലി ചെയ്യുന്നു. ഗ്രാമീണ മേഖലയിൽ ഏഴുമണിക്കൂറും. അതേസമയം, 6.5 മണിക്കൂറാണ് നഗരത്തിലെ യുവതികളുടെ ശരാശരി​ ജോലി സമയം. ഗ്രാമീണ മേഖലകളിൽ ശരാശരി നാലര മണിക്കൂറാണ് സ്ത്രീകളുടെ ജോലി സമയം. ഗ്രാമീണ മേഖലയിലെ സ്ത്രീകളിൽ കൂടുതൽ പേരും പാർട്-ടൈം ജോലിക്കാരാണ്.

അതുപോലെ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് തൊഴിൽ ചെയ്ത് ലഭിക്കുന്ന വരുമാനവും കുറവാണ്. സ്ത്രീകൾക്ക് വീട്ടുജോലികളും ഒപ്പം ചെയ്യേണ്ടി വരുന്നുണ്ട്. അതിനാൽ ഗ്രാമീണ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സമയം ​തൊഴിലിനായി മാറ്റിവെക്കാൻ സാധിക്കുന്നില്ല. ഗ്രാമീണ മേഖലയിലെ ജോലിക്കാരിയായ സ്ത്രീ നാലര മണിക്കൂറാണ് വീട്ടുജോലിക്കായി ചെലവഴിക്കുന്നത്. അതേസമയം, നഗരത്തിലെ ജോലിക്കാരായ സ്ത്രീകൾ രണ്ടേ മുക്കാൽ മണിക്കൂറാണ് വീട്ടുജോലികൾക്കായി നീക്കിവെക്കുന്നത്. അതേസമയം, നഗരത്തിലെയും ഗ്രാമീണ മേഖലകളിലെയും പുരുഷൻമാർ യഥാക്രമം, 30,40 മിനിറ്റുകൾ മാത്രമാണ് വീട്ടാവശ്യങ്ങൾക്കായി മാറ്റിവെക്കുന്നത്.

വിവാഹം കഴിഞ്ഞ് കുട്ടികൾ ആവുന്നതോടെ വീട്ടുജോലികൾക്കൊപ്പം അവരെ സംരക്ഷിക്കേണ്ട ബാധ്യതയും സ്ത്രീകളിൽ നിക്ഷിപ്തമാകുന്നു.

വിവാഹം കഴിക്കാത്ത യുവാക്കൾ ഒരു ദിവസം 25 മിനിറ്റ് മാത്രമാണ് വീട്ടുജോലിക്കായി മാറ്റിവെക്കുന്നതെന്നും സർവേയിൽ കണ്ടെത്തി. വിവാഹം കഴിയുമ്പോൾ 47 മിനിറ്റ് അവർ വീട്ടാവശ്യങ്ങൾക്ക് മാറ്റിവെക്കും. അതായത് വിവാഹം പുരുഷന്റെ ജീവിത രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നി​ല്ലെന്ന് സാരം. വിവാഹിതകളല്ലാത്ത ജോലിക്കാരായ സ്ത്രീകൾ ഒന്നര മണിക്കൂറെങ്കിലും വീട്ടാവശ്യങ്ങൾ നിർവഹിക്കാൻ മാറ്റിവെക്കുന്നു.

തൊഴിലിനിടയിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ യുവാക്കൾക്ക് കഴിയുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ കാര്യം നേരെ മറിച്ചാണ്.

അതുപോലെ സ്ത്രീകളുടെ വിശ്രമസമയവും പുരുഷൻമാരെ അപേക്ഷിച്ച് കുറവാണ്. ഒഴിവു സമയം അവർക്ക് വീട്ടുജോലികൾക്ക് ചെലവഴിക്കേണ്ടി വരുന്നതാണ് കാരണം. അതേസമയം, സ്​പോർട് പോലുള്ള പ്രവർത്തനങ്ങളും ആളുകളിൽ കുറഞ്ഞുവരികയാണ്. കാരണം ഒഴിവു കിട്ടുമ്പോൾ കൂടുതൽ പേരും മൊബൈൽ ഫോണിന്റെ പിറകെയാണ്. 

Tags:    
News Summary - Indian men work more but women have less leisure time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT