പാഠ്യപദ്ധതി പരിഷ്കരണത്തിലെ ലിംഗസമത്വ സമീപനരേഖ: സി.പി.എം പരിശോധനക്ക്

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലെ ലിംഗസമത്വ വിഷയത്തിൽ സർക്കാർ സമീപനം വ്യക്തമാക്കുന്ന ‘പൊസിഷൻ പേപ്പർ’ പ്രസിദ്ധീകരിക്കൽ സി.പി.എം പരിശോധനക്കുശേഷം മാത്രം. പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കുന്ന 26 വിഷയ മേഖലകളിലെ പൊസിഷൻ പേപ്പറിന്‍റെ കരട് വിദ്യാഭ്യാസ വകുപ്പ് രൂപവത്കരിച്ച ഫോക്കസ് ഗ്രൂപ്പുകൾ ഏറക്കുറെ തയാറാക്കിയിട്ടുണ്ട്.

എന്നാൽ, നേരത്തേ പൊതുജന ചർച്ചക്കായി പ്രസിദ്ധീകരിച്ച കുറിപ്പിൽ ലിംഗസമത്വം, ക്ലാസ് മുറിയിലെ ഇരിപ്പിട സമത്വം, സ്കൂൾ സമയമാറ്റം തുടങ്ങിയ നിർദേശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് പൊസിഷൻ പേപ്പർ പ്രസിദ്ധീകരിക്കുന്നതിലെ മുൻകരുതൽ. ലിംഗസമത്വ വിദ്യാഭ്യാസമെന്ന വിഷയ മേഖലയിലുള്ള പൊസിഷൻ പേപ്പർ തയാറാക്കുന്നത് തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഫെലോയും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. മൃദുൽ ഈപ്പന്‍റെയും കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ അസി. പ്രഫസർ ഡോ.എൻ. ലക്ഷ്മി പ്രിയയുടെയും നേതൃത്വത്തിലാണ്.

പേപ്പർ പ്രസിദ്ധീകരിക്കും മുമ്പ് പാർട്ടിതല പരിശോധനക്ക് ഇവ കൈമാറും. പൊതുജന ചർച്ചക്കായി തയാറാക്കിയ കരട് കുറിപ്പിൽ ലിംഗസമത്വം, ഇരിപ്പിടത്തിലെ സമത്വം എന്നിവ സംബന്ധിച്ച പരാമർശങ്ങൾ വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഭേദഗതി വരുത്തിയിരുന്നു.ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂൾ അന്തരീക്ഷത്തിലെ സമത്വവുമാക്കിയാണ് ഇത് മാറ്റിയത്. മതസംഘടനകൾ കൂട്ടത്തോടെ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നതോടെയായിരുന്നു മാറ്റം.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയിലുൾപ്പെടെ വിഷയം ഉയർന്നുവന്നിരുന്നു. മതവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.വിവാദങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിൽ പാർട്ടി സൂക്ഷ്മ പരിശോധന നടത്തുന്നത്.

ഇതിനു ശേഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പൊസിഷൻ പേപ്പർ പ്രസിദ്ധീകരിക്കാനാണ് ധാരണ.പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽ നടന്ന ചർച്ചകളും പൊസിഷൻ പേപ്പറുകളും ചേർത്തുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഫെബ്രുവരി അവസാനം പ്രസിദ്ധീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു. 

ക​രി​ക്കു​ലം ക​മ്മി​റ്റി 17ന്​

​തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ സം​സ്ഥാ​ന ക​രി​ക്കു​ലം സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യു​ടെ​യും കോ​ർ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്ത യോ​ഗം ജ​നു​വ​രി 17ന്​ ​ചേ​രും. സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രി​ക്കും യോ​ഗം.

പൊ​സി​ഷ​ൻ പേ​പ്പ​ർ ത​യാ​റാ​ക്ക​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​ വ​രാ​നി​ട​യി​ല്ല. പ​രി​ഷ്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ​ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ അ​വ​ലോ​ക​ന​വും അ​വ​യി​ൽ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ യോ​ഗ​ത്തി​ലു​ണ്ടാ​കും.

Tags:    
News Summary - Gender Equality Approach in Curriculum Reform: A CPM Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT