കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ എം.എ അപ്ലൈഡ് ഇക്കണോമിക്സ്, എം.എസ് സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, എം.സി.എ, എം.സി.എ (ലാറ്ററൽ എൻട്രി), എം.എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) വിവിധ സെമസ്റ്ററുകളുടെ വൺടൈം മേഴ്സി ചാൻസ് (സി.സി.എസ്.എസ് - സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോ കോപ്പി എന്നിവക്ക് ജനുവരി 28 വരെ അപേക്ഷിക്കാം.
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
22ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ബി.എ/ ബി.എ അഫ്ദലുൽ ഉലമ /ബി.കോം /ബി.ബി.എ / ബി.എസ്.സി /ബി.സി.എ (മേഴ്സി ചാൻസ് /സപ്ലിമെന്ററി 2011-2019 അഡ്മിഷനുകൾ) ഡിഗ്രി, ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് പ്രിന്റ് എടുത്തശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ അതത് പരീക്ഷ കേന്ദ്രത്തിൽ ഉച്ചക്കുശേഷം 1.30ന് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.